Latest NewsKeralaNews

സ്വകാര്യബസ് നിയന്ത്രണം വിട്ട് നിരവധി പേർക്ക് പരിക്ക്; അപകടം നടന്ന ജീപ്പിൽ നവവരനും

കൊച്ചി: നിയന്ത്രണം വിട്ട സ്വകാര്യ ബസ് ജീപ്പിൽ ഇടിച്ചുകയറി ഏഴ്‌പേര്‍ക്ക് പരിക്ക്. നിർത്തിയിട്ടിരുന്ന ജീപ്പിലേക്കാണ് ബസ് ഇടിച്ചുകയറിയത്. അപകടം നടന്ന ജീപ്പിൽ നവവരനും ഉണ്ടെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.

ALSO READ: നന്നാകാൻ തീരുമാനിച്ച് കേരളത്തിലെ കുടിയന്മാർ, വിവിധ മദ്യ ബ്രാൻഡുകൾ ഓണത്തിന് മുമ്പേ ഒരുക്കിവെച്ച സർക്കാരിന് തിരിച്ചടി

ചിറ്റൂര്‍ മട്ടാഞ്ചേരി റൂട്ടില്‍ സര്‍വീസ് നടത്തുന്ന ക്വീന്‍മേരി ബസാണ് അപകടത്തില്‍പ്പെട്ടത്. സംഭവത്തില്‍ ബസ് ഡ്രൈവറെ എറണാകുളം നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തു. ഡ്രൈവര്‍ മദ്യപിച്ചിരുന്നെന്ന സംശയത്തെ തുടര്‍ന്ന് ഇയാളുടെ രക്തപരിശോധന നടത്താനാണ് പോലീസ് തീരുമാനം. ചൊവ്വാഴ്ച രാവിലെ സെമിത്തേരി മുക്കിന് സമീപമായിരുന്നു അപകടം നടന്നത്.

ALSO READ: അധികചിലവ് വെട്ടിച്ചുരുക്കി, ഓണാഘോഷത്തിന് ഓണക്കിറ്റ് ഒഴിവാക്കി പിണറായി സർക്കാർ

അപകടത്തില്‍ ബസ് പൂര്‍ണമായും ജീപ്പിന്റെ മുന്‍ഭാഗം ഭാഗികമായും തകര്‍ന്ന നിലയിലാണ്. റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ജീപ്പിലേയ്ക്കാണ് ബസ് ആദ്യം ഇടിച്ച് കയറിയത്. പിന്നീട് നിയന്ത്രണം വിട്ട് സമീപത്തെ വൈദ്യുത പോസ്റ്റിലും ഇടിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button