IndiaNews

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ ശ്വാസം മുട്ടി ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ദാരുണാന്ത്യം

മുസാഫര്‍പുര്‍: സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ ശ്വാസം മുട്ടി ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ദാരുണാന്ത്യം. ബീഹാറിലെ മുസാഫര്‍പുരിലെ മധുപന്‍കാന്തിഗ്രാമത്തില്‍ മധുസൂദന്‍ സഹ്നി, കൗശല്‍കുമാര്‍, ധര്‍മേന്ദ്ര സഹ്നി, വീര്‍ കുമാര്‍ സഹ്നി എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ചയായിരുന്നു സംഭവം.

Also read : തിരുവനന്തപുരത്ത് അയൽവാസികൾ തമ്മിലുണ്ടായ തര്‍ക്കത്തിനിടെ കല്ലേറ് : പരിക്കേറ്റ വൃദ്ധൻ മരിച്ചു

പുതുതായി നിര്‍മിച്ച സെപ്റ്റിക്ടാങ്ക് വൃത്തിയാക്കുന്നതിനായി ഒരാള്‍ അകത്തേക്ക് ഇറങ്ങി. എന്നാല്‍ ശ്വാസതടസം നേരിട്ടു ഇയാൾ മരണപ്പെട്ടു. ഇയാളെ രക്ഷിക്കുന്നതിനിടയിൽ ബാക്കി മൂന്ന് പേര്‍ ശ്വാസംമുട്ടി മരിക്കുകയായിരുന്നു. ഇവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചു. അതേസമയം കൊല്ലപ്പെട്ടവരുടെ കുടുംബാഗങ്ങള്‍ക്ക് നാല് ലക്ഷം രൂപവീതം സഹായം നല്‍കുമെന്ന് മിനാപുര്‍ സര്‍ക്കിള്‍ ഓഫീസര്‍ ഗ്യാന്‍ പ്രസാദ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button