NewsInternational

യു.എന്‍. പൊതുസഭയെ അഭിസംബോധന ചെയ്യാനൊരുങ്ങി പ്രധാനമന്ത്രി

യുണൈറ്റഡ് നേഷന്‍സ്: സെപ്റ്റംബര്‍ 27-ന് യു.എന്‍. പൊതുസഭയെ അഭിസംബോധന ചെയ്യാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. സെപ്റ്റംബര്‍ 24മുതല്‍ 30വരെയാണ് പൊതുസഭ ചേരുന്നത്. പുതിയ പട്ടികപ്രകാരം 27-ന് രാവിലത്തെ ഉന്നതതല സെഷനിലാണ് മോദി പ്രസംഗിക്കുക.യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് 24-നാണ് പ്രസംഗിക്കുക. സെപ്റ്റംബര്‍ 24-ന് നടക്കുന്ന പ്രത്യേകപരിപാടിയിലും പ്രധാനമന്ത്രി പങ്കെടുക്കും. സെപ്റ്റംബര്‍ 25-ന് ബ്ലൂംബര്‍ഗ് ബിസിനസ് ഫോറത്തിലും പ്രസംഗിക്കും. മഹാത്മാഗാന്ധിയുടെ സ്മരണയ്ക്കായി തുടങ്ങുന്ന ഗാന്ധിപീസ് ഗാര്‍ഡനും അദ്ദേഹം ഉദ്ഘാടനംചെയ്യും.

Read also: തിരക്കേറിയ ഔദ്യോഗിക ജീവിതത്തിനിടയിലും മോദിയുടെ മറുപടി വന്നു; മകളുടെ വിവാഹത്തിന് ക്ഷണിച്ചയാൾ ശരിക്കും ഞെട്ടി

അതേസമയം യു.എസിലെ ബില്‍ ആന്‍‍ഡ് മെലിന്ദ ഗേറ്റ്സ് ഫൗണ്ടേഷന്‍ മോദിയെ ആദരിക്കുന്നുണ്ട്. 2019-ലെ ഗ്ലോബല്‍ ഗോള്‍ കീപ്പര്‍ അവാര്‍ഡും സമ്മാനിക്കും. സ്വച്ഛ് ഭാരത് മിഷന്‍ പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്താണ് മോദിയെ അവാര്‍ഡിന് പരിഗണിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button