തിരുവനന്തപുരം: ഓണക്കിറ്റും സ്പെഷ്യല്‍ പഞ്ചസാരയും നിഷേധിച്ച സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമർശിച്ച് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. സാധാരണക്കാരോടുള്ള അനീതിയാണ് ഓണക്കിറ്റും സ്പെഷ്യല്‍ പഞ്ചസാരയും നല്‍കേണ്ടെന്നുള്ള സര്‍ക്കാര്‍ തീരുമാനം. ഓണക്കിറ്റിലും പഞ്ചസാരയിലും ലാഭം നോക്കുന്ന സര്‍ക്കാര്‍ ദരിദ്ര ജനവിഭാഗങ്ങളെയും പ്രളയ ബാധിതരെയും പട്ടിണിക്കിട്ട് ഓണം ആഘോഷിക്കുന്നതിനായി കോടികളാണ് പൊടിക്കുന്നത്. സാധാരണ ജനങ്ങളുടെ അഭയകേന്ദ്രമായ ന്യായവില സ്ഥാപനങ്ങളിലൂടെ ഓണക്കാലത്ത് അവശ്യ സാധനങ്ങള്‍ നല്‍കാന്‍ കാലങ്ങളായി എല്ലാ സര്‍ക്കാരും മുന്‍ഗണന നല്‍കിയിരുന്നു. അധികചിലവ് വരുത്താനാവിലെന്ന് പറഞ്ഞ് ഓണക്കിറ്റും പഞ്ചസാരയും നല്‍കാത്ത നിലപാട് പ്രതിഷേധാര്‍ഹമാണെന്നു മുല്ലപ്പള്ളി പറഞ്ഞു.
Also read : കുമ്മനം ഇടപെട്ടു: ക്യാന്‍സര്‍-ജനിതക രോഗങ്ങളില്‍ കേരളത്തെ സഹായിക്കാന്‍ അമേരിക്കന്‍ ഗവേഷണ കേന്ദ്രം
മന്ത്രി മന്ദിരം മോടി പിടിപ്പിക്കാനും വില കൂടിയ കാറുകള്‍ വാങ്ങാനും ഇഷ്ടക്കാരെ ഉന്നത പദവികളില്‍ നിയമിക്കാനും പൊടിച്ചത് സാധാരണക്കാരന്‍റെ നികുതി പണമാണ്. പ്രളയ ബാധിതര്‍ക്ക് പ്രഖ്യാപിച്ച അടിയന്തര ധനസഹായം വിതരണം ചെയ്യുന്നതിൽ സര്‍ക്കാര്‍ അലംഭാവം കാട്ടി. ക്യാമ്പുകളിൽ കഴിഞ്ഞ ഒന്നേകാല്‍ ലക്ഷം പ്രളയബാധിതരില്‍ വെറും 50,000 പേര്‍ക്കാണ് സര്‍ക്കാറിന്‍റെ സഹായം ലഭിച്ചത്. സര്‍ക്കാറിന്‍റെ ജാഗ്രതാ കുറവ് കൊണ്ട് സാധാരണക്കാരുടെയും പ്രളയ ബാധിതരുടെയും ഓണം വെള്ളത്തിലായെന്നു മുല്ലപ്പള്ളി വ്യക്തമാക്കി.
Post Your Comments