ഇസ്ലാമാബാദ് : പാകിസ്ഥാനിൽ നിന്ന് ജീവനു ഭീഷണിയുണ്ടെന്നും, രക്ഷിക്കണമെന്നുമപേക്ഷിച്ച് ഇന്ത്യയെ സമീപിച്ച് ഇമ്രാൻ ഖാന്റെ രാഷ്ട്രീയ പാർട്ടിയിലെ മുൻ എൽ എൽ എ. തെഹ്രീക്ക്-ഇ-ഇൻസാഫിന്റെ ബാരിക്കോട്ട് മേഖലയിലെ ബൽദേവ് കുമാറാണ് കുടുംബത്തോടെ രക്ഷ തേടി ഇന്ത്യയിലെത്തിയതെന്നാണ് റിപ്പോർട്ട്.
തനിക്കും ,കുടുംബത്തിനും പാകിസ്ഥാനിൽ നിന്ന് ഭീഷണികൾ ഉണ്ടെന്നും ജീവൻ രക്ഷിക്കാനാണ് ഇന്ത്യയെ സമീപിച്ചിരിക്കുന്നത്. ന്യൂനപക്ഷ വിഭാഗക്കാരനായ തന്നെ കള്ളക്കേസുകളിൽ കുടുക്കി ജയിലിൽ അടയ്ക്കാനും ശ്രമം നടക്കുന്നുവെന്നും 2016 ൽ ഒരു സിംറ്റിംഗ് എം എൽ എയുടെ കൊലപാതകക്കേസിൽ ബോധപൂർവ്വം തന്നെ കുടുക്കിയെന്നും സിഖ് വംശജനായ ബൽദേവ് കുമാർ മാദ്ധ്യമങ്ങളോട് വ്യക്തമാക്കി.
Post Your Comments