Latest NewsKeralaNews

സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ കനത്ത മഴ

തിരുവനന്തപുരം : സംസ്ഥാനത്ത് വ്യപകമായി മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗത്തിന്റെ അറിയിപ്പ്. വെള്ളിയാഴ്ച വരെ സംസ്ഥാനത്ത് കനത്ത മഴ പെയ്യുമെന്നാണ് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. അറബിക്കടലിന്റെ തെക്കുപടിഞ്ഞാറും മധ്യപടിഞ്ഞാറും ഭാഗങ്ങളില്‍ തെക്കുപടിഞ്ഞാറന്‍ കാറ്റിന്റെ വേഗത മണിക്കൂറില്‍ 40- മുതല്‍ 50 കിലോമീറ്റര്‍വരെയാകാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യതൊഴിലാളികള്‍ ആ ഭാഗത്തേക്കു പോകരുതെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി.

Read Also : ബി.ഡി.ജെ.എസ് അദ്ധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയ്ക്ക് നേര്‍ച്ച വഴിപാട്

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ വൈത്തിരി- ഒമ്പത്, തളിപറമ്പ്- ഏഴ്, പാലക്കാട്- ആറ്, മാനന്തവാടി- നാല് മറ്റ് 13 കേന്ദ്രങ്ങളില്‍ ഒന്നുമുതല്‍ മൂന്നുവരെ സെന്റീമീറ്റര്‍ മഴ പെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button