KeralaLatest NewsNews

ഓണമെത്തിയതോടെ തമിഴ്‌നാട്ടിലെ പൂക്കച്ചവടക്കാര്‍ക്ക് കൊയ്ത്തുകാലം; വില ഇരട്ടിയിലധികം

 

കോഴിക്കോട്: ഓണമെത്തിയതോടെ തമിഴ്‌നാട്ടിലെ പൂക്കച്ചവടക്കാര്‍ക്കിത് കൊയ്ത്തുകാലമാണ്. ഓണക്കാലമായതോടെ പൂക്കളുടെ വിലയും കുത്തനെ ഉയര്‍ന്നു. കേരളത്തിലേക്ക് പൂക്കള്‍ കയറ്റുമതി ചെയ്യുന്ന തമിഴ്‌നാട്ടിലെ മൊത്തക്കച്ചവട കേന്ദ്രങ്ങളില്‍ ഒരാഴ്ചയ്ക്കിടെ ഇരട്ടിയിലധികമായി വില ഉയര്‍ന്നു. പൂക്കളുടെ വരവ് ഗണ്യമായി കുറഞ്ഞതാണ് വിലക്കയറ്റത്തിന് കാരണമെന്നാണ് വ്യാപാരികള്‍ പറയുന്നത്.

ALSO READ: ഓടിക്കൊണ്ടിരുന്ന വാഹനത്തില്‍ നിന്നും കുഞ്ഞ് വീണ സംഭവം; പിതാവിന് പറയാനുള്ളത്

കഴിഞ്ഞ ആഴ്ച വരെ 200 രൂപയായിരുന്ന മുല്ലപൂവിന് കോയമ്പേട്ടിലെ മൊത്തക്കച്ചവട കേന്ദ്രത്തില്‍ അഞ്ഞൂറ് രൂപയ്ക്ക് മുകളിലാണിപ്പോള്‍ വില. 150 രൂപയായിരുന്ന ജമന്തിക്ക് മുന്നൂറും 100 രൂപയായിരുന്ന ചെണ്ടുമല്ലിക്ക് ഇരുന്നൂറുമായാണ് വില വര്‍ദ്ധിച്ചത്. 80 രൂപയുണ്ടായിരുന്ന റോസാപ്പൂവിന് 180 രൂപയ്ക്ക് മുകളിലാണിപ്പോള്‍ വില. നീലഗിരി, കോയമ്പത്തൂര്‍, പൊള്ളാച്ചി, ദിണ്ഡുഗല്‍ മേഖലകളില്‍ ഉത്പാദനം കുറഞ്ഞതാണ് വില ഉയരാന്‍ കാരണമെന്നാണ് വ്യാപാരികള്‍ പറയുന്നത്. ഇത്തവണയുണ്ടായ വരള്‍ച്ചയും കാലാവസ്ഥാ മാറ്റങ്ങളും പൂ കൃഷിയെ സാരമായി ബാധിച്ചിട്ടുണ്ടെന്നും കര്‍ഷകര്‍ വ്യക്തമാക്കുന്നു.

ALSO READ: ഓണസദ്യ തികഞ്ഞില്ലെന്ന് ആരോപിച്ച് വിദ്യാര്‍ത്ഥികള്‍ ഹോട്ടല്‍ അടിച്ചു തകര്‍ത്തു; ഏഴ് പേര്‍ അറസ്റ്റില്‍

ഓണക്കാലത്തുള്‍പ്പടെ പൂക്കള്‍ വില്‍ക്കുന്നതിന് തമിഴകത്തെ മൊത്തക്കച്ചവട കേന്ദ്രങ്ങള്‍ക്ക് കേരളം പ്രധാന വിപണന കേന്ദ്രമാണ്. ഒരാഴ്ച കൂടി തമിഴകത്തെ മൊത്തക്കച്ചവട പൂവില്‍പ്പനാ കേന്ദ്രങ്ങളില്‍ ഈ വില തുടരാനാണ് സാധ്യത. കേരളത്തിലെ ചില്ലറ വിപണികളിലെത്തുമ്പോഴേക്കും പൂക്കളുടെ വില ഉയരുമെന്നതിനാല്‍ പൂക്കച്ചവടക്കാര്‍ക്കിത് കൊയ്ത്തുകാലമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button