ആലപ്പുഴ : നഗരങ്ങളിലെ വീട്ടുമുറ്റങ്ങളിൽ ഇത്തവണ ആലപ്പുഴയുടെ സ്വന്തം പൂക്കൾ കളമൊരുക്കും. ഓണപ്പൂക്കളമൊരുക്കാൻ നഗരസഭ ആരംഭിച്ച പൊന്നോണത്തോട്ടത്തിലെ ബന്തി പൂക്കൾ വിളവെടുപ്പിന് പാകമായി. മഞ്ഞ, ഓറഞ്ച് നിറങ്ങളിലാണ് നഗരസഭയോട് ചേർന്നുള്ള ഒന്നരയേക്കർ ഭൂമിയിൽ പൂക്കൾ വിരിഞ്ഞുനിൽക്കുന്നത്.
സ്വന്തം ആവശ്യം കഴിഞ്ഞുള്ളവ വിൽക്കാനാണ് നഗരസഭാ അധികൃതരുടെ തീരുമാനം. പൂക്കൾക്കൊപ്പം കൃഷിയും ഇവിടെ ഉണ്ട്. വഴുതന, നിത്യവഴുതന, കുറ്റിപ്പയർ, വെണ്ട, തക്കാളി പച്ചമുളക് എന്നിവയാണ് വിളഞ്ഞത്.
Read Also : ഓണാഘോഷങ്ങൾക്ക് നിറം പകരുന്ന കൈകൊട്ടിക്കളി
പൂക്കളുടെ വിളവെടുപ്പ് അടുത്ത ദിവസം ആരംഭിക്കും. കഞ്ഞിക്കുഴിയിലെ ചൊരി മണലിൽ സൂര്യകാന്തി വിപ്ലവം തീർത്ത സുജിത്ത്, അജിത്ത് എന്നീ കർഷകരുടെ മേൽനോട്ടത്തിലാണ് കൃഷി ഒരുക്കിയത്. ഒപ്പം 52 കൗൺസിലർമാരും 300 ഓളം ജീവനക്കാരും ഇവർക്കൊപ്പമുണ്ടായിരുന്നു. നഗരത്തിലും ജൈവ കൃഷി നടക്കുമെന്ന സന്ദേശ പ്രചാരണമാണ് പൊന്നോണത്തോട്ടത്തിൻ്റെ ലക്ഷ്യമെന്ന് നഗരസഭ അധ്യക്ഷ സൗമ്യ രാജ് പറഞ്ഞു.
Post Your Comments