CricketLatest NewsNews

ബാറ്റിംഗ് റാങ്കിംഗ്: രണ്ടാമതുള്ള ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുമായുള്ള അന്തരം കൂട്ടി ഓസീസ് താരം

ദുബായ്: ഓസീസ് താരം സ്റ്റീവ് സ്മിത്ത് ഐസിസി ടെസ്റ്റ് ബാറ്റിംഗ് റാങ്കിംഗില്‍ രണ്ടാമതുള്ള ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുമായുള്ള അന്തരം കൂട്ടി. 937 റേറ്റിംഗ് പോയന്റാണ് ഒന്നാം സ്ഥാനത്തുള്ള സ്മിത്തിനുള്ളത്. കഴിഞ്ഞ റാങ്കിംഗില്‍ ഒരു പോയന്റ് വ്യത്യാസത്തില്‍ കോലിയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി ഒന്നാമതെത്തിയ സ്മിത്ത് പുതിയ റാങ്കിംഗില്‍ കോലിയുമായുള്ള വ്യത്യാസം 34 പോയന്റാക്കി ഉയര്‍ത്തി.

ALSO READ: സിനിമ സ്റ്റൈൽ മെയ്ക്ക് ഓവർ: വേഷം മാറി വിമാനത്താവളത്തിലെത്തിയ യുവാവ് അറസ്റ്റിൽ

ബാറ്റിംഗ് റാങ്കിംഗില്‍ ഇന്ത്യയുടെ ചേതേശ്വര്‍ പൂജാര നാലാമതും അജിങ്ക്യാ രഹാനെ ഏഴാമതുമാണ്. 2017ല്‍ നേടിയ തന്റെ എക്കാലത്തെയും മികച്ച റേറ്റിംഗ് പോയന്റിന് 10 പോയന്റ് മാത്രം പുറകിലാണ് സ്മിത്ത് ഇപ്പോള്‍. ആഷസില്‍ ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സില്‍ ഡബിള്‍ സെഞ്ചുറിയും രണ്ടാം ഇന്നിംഗ്സില്‍ അര്‍ധസെഞ്ചുറിയും നേടിയതാണ് സ്മിത്തിന്റെ റേറ്റിംഗ് ഉയര്‍ത്തിയത്.

ALSO READ: ബലാത്സംഗക്കേസിൽ നിന്ന് ക്രിസ്ത്യാനോ രക്ഷപ്പെട്ടതിന് കാരണം വെളിപ്പെടുത്തി വനിതാ ഫുട്ബോൾ താരം

2001ല്‍ ഓസീസ് പേസര്‍ ഗ്ലെന്‍ മക്‌ഗ്രാത്താണ് ഇതിനു മുമ്പ് 914 റേറ്റിംഗ് പോയന്റ് നേടിയിട്ടുള്ള ഓസീസ് ബൗളര്‍. ദക്ഷിണാഫ്രിക്കയുടെ കാഗിസോ റബാദയും ഇന്ത്യയുടെ ജസ്പ്രീത് ബുമ്രയുമാണ് രണ്ടു മൂന്നും സ്ഥാനങ്ങളില്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button