Latest NewsUAENewsGulf

യുഎഇയില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ നിരവധി തൊഴിലാളികളെ ട്രക്കിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തി : ദുരൂഹ സംഭവത്തില്‍ അബുദാബി പൊലീസ് അന്വേഷണം ആരംഭിച്ചു

അബുദാബി : യുഎഇയില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ 18 തൊഴിലാളികളെ ട്രക്കിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തി, ദുരൂഹ സംഭവത്തില്‍ അബുദാബി ് പൊലീസ് അന്വേഷണം ആരംഭിച്ചു.

Read Also : ദുബായിൽ മലയാളി യുവതി കുത്തേറ്റു മരിച്ചു : ഭർത്താവ് പിടിയിൽ

അല്‍ ഖാതം നഗരത്തിലെ അല്‍-ശാഖ്‌ല തുറമുഖ നഗരത്തിലാണ് ട്രക്കില്‍ ഒളിച്ചിരുന്ന് യു.എ.ഇയിലേയ്ക്ക് കടക്കാന്‍ ശ്രമിച്ചത്. രാജ്യത്തേയ്ക്ക് നുഴഞ്ഞുകടക്കാന്‍ ശ്രമിച്ചതിന് 18 പേരെയും തുറമുഖ പൊലീസിന്റെ സഹായത്തോടെ അബുദാബി പൊലീസ് അറസ്റ്റ് ചെയ്തു.

Read Also : അന്യ സ്ത്രീയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനിടെ ഹൃദയാഘാതം; യുവാവ് മരിച്ചു

രാജ്യത്തിന്റെ സുരക്ഷയ്ക്കും ക്രമസമാധാനത്തിനും കോട്ടം തട്ടാതിരിയ്ക്കാനാണ് ട്രക്കില്‍ അനധികൃതമായ രാജ്യത്തേയ്ക്ക് പ്രവേശിച്ച തൊഴിലാളികളെ അറസ്റ്റ് ചെയ്തതെന്ന് അബുദാബി പൊലീസ് പ്രതികരിച്ചു. ഇത്തരം നുഴഞ്ഞുകയറ്റം രാജ്യത്ത് അപകടമുണ്ടാക്കുന്നതാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടി.

നുഴഞ്ഞുകയറിയവര്‍ ഒരു പക്ഷേ കൊലപാതകം, കവര്‍ച്ച, ആക്രമണം എന്നീ ഗുരുതര കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടവരാകാം. അങ്ങിനെയുള്ളവര്‍ രാജ്യത്തിനകത്ത് പ്രവേശിച്ചാല്‍ വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിയ്ക്കും.

അറസ്റ്റിലായവരെ കുറിച്ച് വിശദ അന്വേഷണങ്ങള്‍ നടത്തിവരികയാണ്. അവര്‍ ആരെന്നും ഏത് രാജ്യക്കാരാണെന്നും ഞങ്ങള്‍ അന്വേഷിക്കുകയാണെന്നും അബുദാബി പൊലീസ് പറഞ്ഞു. മാത്രമല്ല, അവര്‍ യുഎഇയുടെ സാമ്പത്തികാവസ്ഥയും വികസനവുമൊക്കെ നിരീക്ഷിച്ച് മറ്റാര്‍ക്കോ വിവരം ചോര്‍ത്തുകയാകാം ഇവരുടെ ലക്ഷ്യമെന്നും പൊലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button