Latest NewsNewsIndia

പ്രവാസികള്‍ ഉള്‍പ്പടെയുള്ള മലയാളികളുടെ 300 കോടി രൂപയുമായി മാര്‍ക്കറ്റിംഗ് കമ്പനി എം.ഡി മുങ്ങി : മലയാളികള്‍ മണ്ടന്‍മാരെന്നും പറ്റിയ്ക്കാന്‍ എളുപ്പമാണെന്നും എം.ഡിയുടെ ഫോണ്‍ സംഭാഷണം

പാലക്കാട്: പ്രവാസികള്‍ ഉള്‍പ്പടെയുള്ള മലയാളികളെ തട്ടിച്ച് കോടികളുമായി മാര്‍ക്കറ്റിംഗ് കമ്പനി ഉടമ മുങ്ങി. 300 കോടി രൂപയുമായാണ് മാര്‍ക്കറ്റിംഗ് കമ്പനിയുടെ എം.ഡി സേലം സ്വദേശി രവികുമാര്‍ തായ്ലാന്റിലേക്ക് കടന്നത്. കോയമ്പത്തൂര്‍ സായ്ബാബ കോളനി ആസ്ഥാനമാക്കി പ്രവര്‍ത്തിച്ചിരുന്ന വി.വി. ട്രേഡേഴ്സ് എം.ഡി രവികുമാറാണ് തായ്ലാന്റിലെത്തിയതായി സ്ഥാപനത്തിലെ ജീവനക്കാരനെ അറിയിച്ചത്. ഇദ്ദേഹം ടെലഫോണില്‍ സംസാരിച്ചതിന്റെ ഓഡിയോയും പുറത്തുവന്നു.

Read Also : ഐഎസ്ആര്‍ഒ ചെയര്‍മാന്റെ പേരിലുള്ള ഫെയ്‌സ്ബുക്ക്-ട്വിറ്റര്‍ അക്കൗണ്ടുകള്‍ : വിശദീകരണവുമായി ഐഎസ്ആര്‍ഒ

പണം തിരികെ ചോദിച്ച് ആരും തന്നെ വിളിക്കേണ്ടതില്ലെന്നും ഇപ്പോഴുള്ള പ്രതിസന്ധി തരണം ചെയ്യാനുള്ള ആശയം പറഞ്ഞുതരാന്‍ വേണ്ടി വിളിച്ചാല്‍ മതിയെന്നുമാണ് രവികുമാര്‍ ജീവനക്കാരനോട് പറയുന്നത്. വി.വി ട്രേഡേഴ്സില്‍ പണം നിക്ഷേപിച്ചവരില്‍ 90ശതമാനം ആളുകളും പ്രവാസികള്‍ അടക്കമുള്ള മലയാളികളാണ്. മലയാളികള്‍ മണ്ടന്‍മാരാണെന്നും പറ്റിക്കാന്‍ പറ്റിയവരാണെന്നും മറ്റൊരു സംഭാഷണത്തില്‍ രവികുമാര്‍ പറയുന്നുണ്ട്.

ഫോറക്സ് ട്രേഡിംഗ്, ഷെയര്‍മാര്‍ക്കറ്റിംഗിലാണ് പണം ഉപയോഗിക്കുകയെന്നാണ് നിക്ഷേപകര്‍ക്ക് കമ്പനി ഉറപ്പുകൊടുത്തിരുന്നത്. ജനങ്ങളില്‍ നിന്നും പിരിച്ചെടുത്തിരുന്ന 300 കോടി രൂപ രാജ്യത്തിന് പുറത്തേക്ക് എത്തിച്ചുവെന്നാണ് ലഭിക്കുന്ന സൂചനകള്‍.

രാഷ്ട്രീയമായും ഉദ്യോഗസ്ഥ തലത്തിലും ഉന്നത സ്വാധീനമുള്ള കമ്പനിയുടെ പ്രവര്‍ത്തനങ്ങളിലുള്ള ദുരൂഹതകളെക്കുറിച്ച് നേരത്തെ നിക്ഷേപകര്‍ക്കിടയില്‍ ചര്‍ച്ചയായിരുന്നു. കൈ നിറയെ പണവും ആഡംബരസൗകര്യങ്ങളും കിട്ടുമെന്നു പ്രലോഭിപ്പിച്ചാണ് നിക്ഷേപകരെ നെറ്റ്വര്‍ക്ക് മാര്‍ക്കറ്റിങ് ശൃംഖലയില്‍ കണ്ണികളാക്കിയിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button