വാഷിങ്ടണ്‍: അഫ്ഗാനിസ്ഥാനും താലിബാനുമായി നടത്താനിരുന്ന സമാധാന ചര്‍ച്ച യൂ എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് റദ്ദാക്കി.
ALSO READ: ദക്ഷിണാഫ്രിക്ക ‘എ’യ്ക്കെതിരായ മത്സരം; മലയാളി താരം സഞ്ജുവിനെ പുകഴ്ത്തി മുൻ ഇന്ത്യൻ താരങ്ങൾ
18 വര്‍ഷമായി അഫ്ഗാനിസ്ഥാനില്‍ നടന്നുവരുന്ന താലിബാന്‍ യുഎസ് ഏറ്റുമുട്ടല്‍ അവസാനിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് താലിബാനും അഫ്ഗാന്‍ പ്രസിഡന്റുമായും ട്രംപ് ചര്‍ച്ചനടത്താന്‍ തീരുമാനിച്ചത്. താലിബാനുമായുള്ള സമാധാന ഉടമ്പടി ഉണ്ടാക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്‍മാറുന്നതായും ട്രംപ് വ്യക്തമാക്കി.
കാബൂളില്‍ അമേരിക്കന്‍ സൈനികനടക്കം 12 പേരുടെ മരണത്തിനിടയാക്കിയ കാര്‍ബോംബ് ആക്രമണത്തിന്റെ ഉത്തരവാദിത്ത്വം താലിബാന്‍ ഏറ്റെടുത്തതിനു പിന്നാലെയാണ് ട്രംപിന്റെ പ്രഖ്യാപനം. ഇതിനിടെയാണ് താലിബാന്‍ കാബൂളില്‍ ആക്രമണം നടത്തിയത്.
അമേരിക്കന്‍ മധ്യസ്ഥന്‍ താലിബാനുമായി നടത്തിയ ചര്‍ച്ചയില്‍ സമാധാന ഉടമ്പടിയിക്ക് ധാരണയായിരുന്നു. എന്നാല്‍ ഇതിനൊരു രൂപം നല്‍കുന്നതിനിടെയാണ് ചര്‍ച്ച റദ്ദാക്കികൊണ്ടുള്ള തീരുമാനം അമേരിക്ക പുറപ്പെടുവിച്ചത്.
Post Your Comments