
മംഗളൂരു: കവര്‍ച്ചാശ്രമത്തിനിടെ പിടിയിലായ യുവതി ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസിലും പ്രതി. കാര്‍ക്കളയിലെ ആസിഫ്(38), കാപ്പു മജൂറിലെ ഫിര്‍ദോസ്(35) എന്നിവരാണു കവര്‍ച്ചാശ്രമത്തിനിടെ കുന്ദാപുരത്തു പിടിയിലായത്. കുന്ദാപുരം ഫെറി റോഡില്‍ താമസിക്കുന്ന അബു മുഹമ്മദിന്റെ വീട്ടിലാണു കവര്‍ച്ചാ ശ്രമം നടന്നത്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് വീട്ടിലുള്ളവര്‍ പള്ളിയില്‍ പോയ സമയത്തു വീട്ടിലെത്തിയ ഇവര്‍ അബു മുഹമ്മദിന്റെ മകന്റെ ഭാര്യയുടെ ബന്ധുക്കളാണെന്നും വിവാഹം ക്ഷണിക്കാന്‍ എത്തിയതാണ് എന്നും പരിചയപ്പെടുത്തിയാണ് അകത്തു കയറിയത്.
Read Also : മുതിര്‍ന്ന അഭിഭാഷകനും മുൻമന്ത്രിയുമായ രാം ജെത്മലാനി അന്തരിച്ചു.
വീട്ടില്‍ മറ്റാരും ഇല്ലെന്ന് ഉറപ്പു വരുത്തിയ ശേഷം വീട്ടിലുണ്ടായിരുന്ന സ്ത്രീയുടെ മാല പൊട്ടിക്കാന്‍ ശ്രമിക്കുകയായിരുന്നു. സ്ത്രീ നിലവിളിച്ചതോടെ മുന്നിലെ വഴിയിലൂടെ പോവുകയായിരുന്നവര്‍ എത്തി ഇരുവരെയും പിടികൂടി പൊലീസില്‍ ഏല്‍പിച്ചു. കഴിഞ്ഞ വര്‍ഷം ഫിര്‍ദോസിന്റെ ഭര്‍ത്താവ് മംഗളൂരു ഗഞ്ചിമഠിലെ സമീര്‍ കൊല്ലപ്പെട്ടിരുന്നു. ഫിര്‍ദോസും ആസിഫും ആസൂത്രണം ചെയ്തത് പ്രകാരം സമീറിനെ തന്ത്രപൂര്‍വം തമിഴ്നാട്ടില്‍ എത്തിച്ച് ഇരുവരും ചേര്‍ന്നു കൊലപ്പെടുത്തുകയായിരുന്നു. ഈ കേസില്‍ അറസ്റ്റിലായ ഇവര്‍ അടുത്തിടെയാണു ജാമ്യത്തില്‍ ഇറങ്ങിയത്
Post Your Comments