ന്യൂഡല്‍ഹി: രണ്ടാം മോദി സർക്കാർ ഭരണത്തിന്റെ നൂറു വിജയ ദിനങ്ങൾ പിന്നിടുമ്പോൾ ഭാരത മണ്ണിൽ പുതുയുഗം പിറന്നതിന് കാരണം നരേന്ദ്ര ദാമോദർദാസ് മോദി എന്ന ഒറ്റ പേരാണെന്ന് രാഷ്ട്രീയ നിരീക്ഷകർ.
ALSO READ: നീതിയുടെ വിജയം; തുഷാറിന് പാസ്പോർട്ട് തിരിച്ചു നൽകി
.ചരിത്രപരമായ നിരവധി തീരുമാനങ്ങളിലൂടെയാണ് രണ്ടാം മോദി സര്‍ക്കാരിന്റെ 100 ദിനങ്ങള്‍ പിന്നിട്ടത്. സ്വതന്ത്ര ഇന്ത്യ കാത്തിരുന്ന നിര്‍ണായക തീരുമാനമായ കശ്മീരിന്റെ അമിതാധികാരം റദ്ദാക്കിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ലോകരാജ്യങ്ങളില്‍ പോലും വലിയ ചര്‍ച്ചയായി.
രാജ്യത്തിലെ വലിയ ശതമാനം മുസ്ലീം സ്ത്രീകളുടെ പിന്തുണയും വിശ്വാസവും ഇതിലൂടെ കേന്ദ്രസര്‍ക്കാരിന് കൈവരിക്കാനായി. ആര്‍ട്ടിക്കിള്‍ 370,35എ എന്നീവ നീക്കം ചെയ്യതത് ജമ്മുകശ്മീരിന്റെ വികസനത്തിന് പുതുയുഗം സമ്മാനിച്ചെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വിശേഷിപ്പിച്ചത്. മുത്വലാഖ് ബില്ല് പാസാക്കിയതും ചരിത്രത്തില്‍ ഇടംപിടിക്കുന്ന നിര്‍ണായക തീരുമാനമായിരുന്നു.
ALSO READ: ചന്ദ്രയാൻ 2: വിക്രം ലാൻഡർ കണ്ടെത്തി
മോദി സര്‍ക്കാറിന്റെ ചരിത്ര തീരുമാനങ്ങള്‍ 100 ദിവസങ്ങള്‍ക്കൊണ്ട് നടപ്പിലാക്കിയ പ്രധാനമന്ത്രിയെയും മറ്റു മന്ത്രിമാരെയും അമിത് ഷാ അഭിനന്ദിച്ചു. രാജ്യത്തിന്റെ സുരക്ഷാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തിയ യുഎപിഎ നിയമ ഭേദഗതി പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ നടപ്പില്‍ വരുത്തിയത് മറ്റൊരു നാഴികക്കല്ലാണെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ ട്വിറ്ററില്‍ കുറിച്ചു.
നൂറ് ദിന പൂര്‍ത്തീകരണത്തിന്റെ ഭാഗമായി തിങ്കളാഴ്ച സംസ്ഥാന തലത്തില്‍ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. മോദി സര്‍ക്കാര്‍ ദേശീയ സുരക്ഷയുടെയും വികസനത്തിന്റെയും പര്യായമാണെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.
Post Your Comments