Latest NewsSaudi ArabiaGulf

പള്ളിയില്‍ നവജാത ശിശു ഉപേക്ഷിക്കപ്പെട്ട നിലയില്‍; അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്

 

ഷാര്‍ജ: പള്ളിക്കുള്ളില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഷാര്‍ജ അല്‍ഖാസ്ബ പള്ളിയില്‍ മലയാളിയായ മുഹമ്മദ് യൂസഫ് ജാവേദാണ് കുഞ്ഞിനെ കാണുന്നത്. കമ്പിളിയില്‍ പൊതിഞ്ഞ നിലയിലായിരുന്നു കുഞ്ഞ്. കഴിഞ്ഞ 18 വര്‍ഷമായി ഇവിടെ ജോലി ചെയ്യുന്നയാളാണ് ജാവേദ്. ശനിയാഴ്ച പുലര്‍ച്ചെ 4 മണിക്കാണ് കുഞ്ഞിനെ കണ്ടെത്തിയത്.

ALSO READ: കൃത്രിമരേഖ ചമച്ച് രാജ്യംവിടാന്‍ ശ്രമിച്ച കേസ് : വ്യവസായി ഗോകുലം ഗോപാലന്റെ മകന്‍ ബൈജു ഗോപാലനുള്ള ശിക്ഷ വിധിച്ച് ദുബായ് കോടതി

‘കുഞ്ഞിന്റെ കരച്ചില്‍ കേട്ടാണ് ശ്രദ്ധിച്ചതെന്നും കുഞ്ഞിനെ അവിടെ എത്തിച്ചിട്ട് അധിക സമയം ആയിട്ടുണ്ടായിരുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. ഇയാള്‍ സംഭവം ഉടന്‍ തന്നെ പോലീസില്‍ അറിയിക്കുകയായിരുന്നു. കഴിഞ്ഞ 25 വര്‍ഷങ്ങളായി കുട്ടികളില്ലാത്തതിന്റെ വിഷമം അനുഭവിക്കുന്നയാളാണ് താനെന്നും ഉപേക്ഷിക്കപ്പെട്ട നിലയില്‍ കുഞ്ഞിനെ കണ്ടെത്തിയപ്പോള്‍ വലിയ വിഷമം ഉണ്ടായെന്നും ജാവേദ് കൂട്ടിച്ചേര്‍ത്തു. സിസിടിവിയുടെ സഹായത്തില്‍ കുഞ്ഞിന്റെ രക്ഷിതാക്കളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ പോലീസ്.

ALSO READ: പി.ജെ.ജോസഫിന് സിപിഎമ്മിന്റെ പിന്തുണ : പി.ജെ.ജോസഫ് കെ.എം.മാണിയെ പോലെതന്നെയുള്ള വ്യക്തിത്വമെന്ന് മന്ത്രി എം.എം.മണി

shortlink

Related Articles

Post Your Comments

Related Articles


Back to top button