ഇസ്ലാമാബാദ്: പാക്കിസ്ഥാനിൽ വൻ തുകയുടെ നിക്ഷേപം നടത്താനൊരുങ്ങി ചൈന. ഇസ്ലാമാബാദ് വിമൻസ് ചേംബർ സംഘടിപ്പിച്ച പരിപാടിയിൽ നൂറു കോടി ഡോളറിന്റെ നിക്ഷേപം നടത്തുമെന്നു പാക്കിസ്ഥാനിലെ ചൈനീസ് സ്ഥാനപതി യാവോ ജിംഗ് ആണ് പ്രഖ്യാപിച്ചത്. ചൈന-പാക്കിസ്ഥാൻ സാമ്പത്തിക ഇടനാഴി (സിപിഇസി) വികസന പദ്ധതികളുടെ വേഗത തൃപ്തികരമാണെന്ന് യാവോ ജിംഗ് പറഞ്ഞു.
Also read : പള്ളിയില്‍ നവജാത ശിശു ഉപേക്ഷിക്കപ്പെട്ട നിലയില്‍; അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്
ഒക്ടോബറിൽ ചൈന-പാക്കിസ്ഥാൻ സ്വതന്ത്ര വ്യാപാര കരാറിന്റെ (സി.പി.എഫ്.ടി.എ) രണ്ടാം ഘട്ടത്തിന്അന്തിമരൂപമാകും. അതിനുശേഷം പാക്കിസ്ഥാനിൽനിന്നുള്ള കാർഷിക ഉൽപന്നങ്ങളും സമുദ്രോൽപ്പന്നങ്ങളും ഉൾപ്പെടെയുള്ള കയറ്റുമതിയുടെ 90 ശതമാനത്തിന്റെയും തീരുവ പൂജ്യം ശതമാനമായി മാറും. ചൈനയുടെ വിപണിയിലേക്കുള്ള പ്രവേശം പാക് കയറ്റുമതിയിൽ 50 കോടി ഡോളറിന്റെ വർധന ഉണ്ടാക്കുമെന്നും ഇത് ഉഭയകക്ഷി വ്യാപാരത്തിലുള്ള അന്തരം കുറയ്ക്കുമെന്നും യാവോ ജിംഗ് വ്യക്തമാക്കി
Post Your Comments