തിരുവനന്തപുരം•എൻ ഡി എ സംസ്ഥാന കൺവീനർ ആയ ബി ഡി ജെ എസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയെ വെറുതെ വിട്ട കോടതി നടപടി ബിജെപി സംസ്ഥാനഘടകം സ്വാഗതം ചെയ്തു.
ഇത് സത്യത്തിന്റെ വിജയമാണ് എന്ന് പാർട്ടി പ്രസ്താവനയിൽ അഭിപ്രായപ്പെട്ടു. പൊതു പ്രവർത്തകരെ ഇങ്ങനെ കള്ളകേസുകളിൽപ്പെടുത്തി സ്വഭാവഹത്യ നടത്താനുള്ള ശ്രമങ്ങൾ അങ്ങേയറ്റം അപലപനീയമാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ അഡ്വ.പി.എസ്.ശ്രീധരൻ പിള്ള പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
Post Your Comments