ന്യൂഡൽഹി: വിവിധ സംസ്ഥാനങ്ങളിൽ കൂടുതൽ ചെറു ബാങ്കുകൾക്ക് (സ്‌മാൾ ഫിനാൻസ് ബാങ്ക്) അനുമതി നൽകാൻ റിസർവ് ബാങ്ക് പദ്ധതി ഇടുന്നു.
ALSO READ: ഇന്നറിയാം; ജവഹർലാൽ നെഹ്‍റു സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ ഫലം പ്രഖ്യാപിക്കും
പേമെന്റ്‌സ് ബാങ്കുകൾ ചെറു ബാങ്കുകളായി മാറിയാൽ ഉപഭോക്താക്കൾക്ക് ചെറുകിട വായ്‌പ ഉൾപ്പെടെ ഒട്ടേറെ സേവനങ്ങൾ നൽകാൻ കഴിയും. ഇതോടൊപ്പം, നിലവിൽ പേമെന്റ്‌സ് ബാങ്കിംഗ് ലൈസൻസുള്ള കമ്പനികൾക്ക് ചെറു ബാങ്കുകളായി മാറാനുള്ള അനുവാദവും നൽകിയേക്കുമെന്നാണ് സൂചന.
പേമെന്റ്‌സ് ബാങ്കുകൾക്ക് വായ്‌പ നൽകാനോ ക്രെഡിറ്റ് കാർഡുകൾ വിതരണം ചെയ്യാനോ അനുമതിയില്ല. എന്നാൽ, ഒരുലക്ഷം രൂപവരെ നിക്ഷേപം സ്വീകരിക്കാം. ഡെബിറ്റ്/എ.ടി.എം കാർഡുകളും വിതരണം ചെയ്യാം.എന്നാൽ, തുടക്കകാലം മുതൽ ഉപഭോക്താക്കളിൽ നിന്ന് തണുപ്പൻ പ്രതികരണമാണ് പേമെന്റ്‌സ് ബാങ്കുകൾക്ക് ലഭിച്ചത്.
ALSO READ: ചന്ദ്രയാൻ 2: ഓർബിറ്ററും, ലാൻഡറും തമ്മിലുള്ള ആശയവിനിമയം നടക്കുന്നുണ്ടോയെന്ന് ഇസ്രോ പരിശോധിക്കുന്നു
ചെറു ബാങ്കുകൾക്ക് നിക്ഷേപം സ്വീകരിക്കാനും വായ്പകൾ നൽകാനും അനുമതിയുണ്ട്. ചെറുകിട സംരംഭക (എം.എസ്.എം.ഇ) വായ്‌പകൾ, കാർഷിക വായ്‌പകൾ തുടങ്ങിയവ അനുവദിക്കാം. എവിടെയും ശാഖകളും തുറക്കാം. കേരളത്തിൽ നിന്നുള്ള ഇസാഫ് അടക്കം പത്ത് കമ്പനികൾക്കാണ് റിസർവ് ബാങ്ക് ചെറു ബാങ്കിംഗ് ലൈസൻസ് നൽകിയത്. പുതുതായി ലൈസൻസ് അനുവദിക്കുന്ന നടപടികൾക്ക് എന്നു തുടക്കമാകുമെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കിയിട്ടില്ല.
Post Your Comments