കുണ്ടന്നൂരിലെ പൊട്ടിപ്പൊളിഞ്ഞ റോഡിന്റെ അവസ്ഥ വിലയിരുത്താനെത്തിയ മന്ത്രി ജി സുധാകരനോട് ക്ഷുഭിതനായി യുവാവ്. അമ്മയുമൊത്ത് ആശുപത്രിയിലേക്ക് പോകുകയായിരുന്ന യുവാവാണ് മന്ത്രിയോട് ക്ഷോഭിച്ചത്. ‘എന്റെ അമ്മയെയും കൊണ്ട് ആശുപത്രിയില്‍ പോവുകയാണ്. എന്താ സാറെ ഇത്, എത്ര ദിവസമായി നമ്മള് ഈ റോഡിലൂടെ പോകുന്നത്. എത്ര നാളായുള്ള കുഴിയാണെന്ന് അറിയുമോ. ടാക്സ് കൊടുക്കുന്നുണ്ട്, എല്ലാം കൊടുക്കുന്നുണ്ട് ‘ എന്നായിരുന്നു യുവാവ് പറഞ്ഞത്. ഇതിനിടെ യുവാവിനെ തടയാനെത്തിയ പൊലീസിനെ മന്ത്രി പിന്തിരിപ്പിക്കുകയും ചെയ്തു. ഉമ്മയെ ആദ്യം ആശുപത്രിയില്‍ കൊണ്ടുപോകൂവെന്നും മന്ത്രി പറഞ്ഞു.
യുവാവ് മടങ്ങിയതിനു പിന്നാലെ പ്രസംഗിക്കാന്‍ വേണ്ടിയാണ് അയാള്‍ പറഞ്ഞതെന്നും ടൈല്‍സിട്ടത് ഇഷ്ടാമയില്ലെന്നും സുധാകരന് പറയുകയുണ്ടായി. മറ്റൊരാള്‍ എന്റെ പിറകേ വന്ന് മൂന്ന് ഷിഫ്റ്റില്‍ ജോലി ചെയ്യിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെന്നും ഇതൊക്കെ ഒന്ന് രണ്ട് പേരുടെ അഭിപ്രായമാണെന്നും ജനങ്ങളുടെ അഭിപ്രായമായി കാണാന്‍ കഴിയില്ലെന്നും മന്ത്രി വ്യക്തമാക്കി.
Post Your Comments