Latest NewsNewsIndia

വീണ്ടും പാക് പ്രകോപനം: അതിര്‍ത്തി ഗ്രാമങ്ങളിലും പോസ്റ്റുകളിലും ഷെല്ലാക്രമണം

ജമ്മു•ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയില്‍ സൈനിക പോസ്റ്റുകളും ഗ്രാമങ്ങളും ലക്ഷ്യമാക്കി പാകിസ്ഥാന്റെ വെടിനിര്‍ത്തല്‍ ലംഘനം. ഇന്ത്യന്‍ ഭഗത് ആളപായമില്ല.

കൃഷ്ണ ഘതി സെക്ടറില്‍ ശനിയാഴ്ച രാവിലെ 7.45 ഓടെയും പൂഞ്ച് സെക്ടറില്‍ വൈകുന്നേരം അഞ്ചുമണിയോടെയുമാണ് ചെറു തോക്കുകളും മോര്‍ട്ടാര്‍ ഷെല്ലുകളും ഉപയോഗിച്ച് ആക്രമണമുണ്ടായത്. ഇന്ത്യന്‍ സൈന്യവും കനത്ത തിരിച്ചടി നല്‍കിയതായി സൈനിക വക്താവ് അറിയിച്ചു.

സെപ്റ്റംബര്‍ 1 ന് ഷഹ്പുര്‍-കേര്‍നി സെക്ടറില്‍ പാക്കിസ്ഥാന്‍ നടത്തിയ വെടിവെപ്പില്‍ ഒരു സൈനികന്‍ കൊല്ലപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button