ഇസ്ലാമാബാദ് : ഇന്ത്യയുടെ പെരുമാറ്റം വളരെ മോശമാണെന്ന് പാകിസ്ഥാന്‍. ഇക്കാരണത്താല്‍ ഇന്ത്യന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സഞ്ചരിയ്ക്കുന്ന വിമാനത്തിന് ് വ്യോമ പാത നിഷേധിച്ചു. രാഷ്ട്രപതിയുടെ വിമാനത്തിന് പാക് വ്യോമ മാര്‍ഗ്ഗത്തിലൂടെ പറക്കാന്‍ അനുമതി നിഷേധിച്ചതായാണ് വാര്‍ത്താ ഏജന്‍സിയും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രിയെ ഉദ്ധരിച്ചാണ് ഏജന്‍സി വാര്‍ത്താ നല്‍കിയിരിക്കുന്നത്.
അടുത്ത കാലത്തായുള്ള ഇന്ത്യയുടെ പെരുമാറ്റമാണ് രാഷ്ട്രപതിയുടെ വിദേശ സന്ദര്‍ശനത്തിന് വ്യോമപാത നിഷേധിക്കാനുള്ള തീരുമാനത്തിന് പിന്നിലെ കാരണമെന്ന് പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഷാ മെഹ്മൂദ് ഖുറേഷി പ്രസ്താവനയില്‍ പറഞ്ഞു. ഐസ്‌ലാന്‍ഡില്‍ പോകുന്നതിനായി ഇന്ത്യന്‍ രാഷ്ട്രപതി പാക് വ്യോമപാത ഉപയോഗിക്കുന്നതിന് അനുമതി ചോദിച്ചു, എന്നാല്‍ അദ്ദേഹത്തിന് അനുമതി നല്‍കേണ്ടതില്ലെന്നാണ് തീരുമാനമെന്നും പാക് വിദേശകാര്യ മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഒരു രാജ്യത്തിന്റെ രാഷ്ട്രപതിക്ക് വ്യോമപാത ഉപയോഗിക്കുന്നതിന് അനുമതി നിഷേധിക്കുകയെന്ന അസാധാരണമായ തീരുമാനമെടുക്കുന്നതിന് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അനുമതി നല്‍കിയിട്ടുണ്ടെന്നും ഖുറേഷി വ്യക്തമാക്കി.
Post Your Comments