മാവേലിക്കര: സദാചാര പൊലീസ് ചമഞ്ഞ് ദമ്പതികളെ ക്രൂരമായി മർദിച്ച് യുവാക്കൾ. കായംകുളം മുതുകുളം തെക്ക് ശിവഭവന്‍ ശിവപ്രസാദ് (31), ഭാര്യ സംഗീത (25) എന്നിവരെയാണ് യുവാക്കൾ മർദിച്ചത്. പരിക്കേറ്റ ദമ്പതികൾ ആശുപത്രിയിലാണ്. വിദേശത്തു ജോലിയുള്ള ശിവപ്രസാദ് സംഗീതയോടും സംഗീതയുടെ സഹോദരൻ അഭിജിത്തിനുമൊപ്പമാണ് ടിക്കറ്റ് സംബന്ധിച്ച ആവശ്യത്തിനായി മാവേലിക്കരയിലെത്തിയത്. ടിക്കറ്റ് ലഭിക്കാന്‍ വൈകുമെന്നറിഞ്ഞ മൂവരും കണ്ടിയൂര്‍ കടവിലെത്തി. കടവില്‍ ഉണ്ടായിരുന്ന ഒരാള്‍ ശിവപ്രസാദുമായി വാക്കുതര്‍ക്കം ഉണ്ടായി. പിന്നീട് കൂടുതൽ ആളുകൾ എത്തുകയും ദമ്പതികളെ മർദിക്കുകയുമായിരുന്നു.
Post Your Comments