Latest NewsKeralaNews

‘ഇപ്പോഴാണെങ്കില്‍ എനിക്ക് തീരെ വയ്യാതായി മലമൂത്ര വിസര്‍ജനം അടക്കം എല്ലാം ബെഡില്‍’- തന്നെ കൈവിട്ടു പോകാത്ത ഭാര്യയ്ക്ക് പിറന്നാള്‍ ദിനത്തില്‍ യുവാവിന്റെ കണ്ണീരില്‍ കുതിര്‍ന്ന കുറിപ്പ്

നിസാരകാര്യങ്ങള്‍ക്ക് പോലും പ്രിയപ്പെട്ടവരെ ഇട്ടെറിഞ്ഞു പോകേണ്ടവര്‍ വായിക്കേണ്ടതാണ് ലാല്‍സണ്‍ എന്ന യുവാവിന്റെ കുറിപ്പ്. തന്റെ രോഗാവസ്ഥയില്‍ കൂടെ നിന്ന് പരിചരിക്കുന്ന ഭാര്യയ്ക്ക് അവളുടെ പിറന്നാള്‍ ദിനത്തില്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കണ്ണീര്‍ കുറിപ്പില്‍ നന്ദി പറയുകയാണ് ലാല്‍സണ്‍. തനിക്ക് വേണ്ടി മാത്രം ഈ ലോകത്ത് സൃഷ്ടിക്കപ്പെട്ട സഹനത്തിന്റെ മാലാഖയാണ് സ്റ്റെഫിയെന്ന് പറയുന്ന ലാല്‍സണ്ണിന്റെ കുറിപ്പ് കണ്ണ് നനയിക്കും.

READ ALSO: ച​ന്ദ്ര​യാ​ന്‍-2 പ​ദ്ധ​തി​ക്കാ​യു​ള്ള ശാ​സ്ത്ര​ജ്ഞ​രു​ടെ പ്രയത്നം രാ​ജ്യ​ത്തി​നാ​കെ പ്ര​ചോ​ദ​ന​മേ​കു​ന്ന​താ​ണെ​ന്ന് രാ​ഹു​ല്‍ ഗാന്ധി

പോസ്റ്റ് വായിക്കാം

ഇന്ന് എന്റെ മുത്തിന്റെ ജന്മദിനമാണ്.. എനിക്ക് വേണ്ടി മാത്രം ഈ ലോകത്തു സൃഷ്ടിക്കപ്പെട്ട സഹനത്തിന്റെ മാലാഖ എന്റെ ഭാര്യ സ്റ്റെഫിക്കു ഒരായിരം ജന്മദിനാശംസകൾ…. ഞാൻ എപ്പോഴോ ചെയ്ത പുണ്യത്തിന്റെ ഫലമാണ് എനിക്ക് കിട്ടിയ എന്റെ ഭാര്യ. കല്യാണം കഴിഞ്ഞു രണ്ടാം വർഷം എനിക്ക് കാൻസർ രോഗം പിടികൂടുമ്പോൾ എന്ന്നെ കൈവിട്ടു കളയാതെ കൂടുതൽ നെഞ്ചോടു ചേർത്തുപിടിച്ചു എന്റെ മുത്ത്‌. ചികിത്സയുടെ ഓരോ ഘട്ടത്തിലും എനിക്കി ആത്‌മവിശ്വാസം തന്നു. അവൾ അവളുടെ വീട്ടിൽ പോയിട്ട് രണ്ട് വർഷം കഴിഞ്ഞു. എനിക്ക് ഈ രോഗം പിടിപെട്ടത് മുതൽ ഉണ്ണാതെ ഉറങ്ങാതെ നിഴല് പോലെ എന്റെ കൂടെ ഉണ്ട് അവൾ. എനിക്ക് ഭക്ഷണം കഴിക്കാൻ പറ്റാത്തത് കൊണ്ട് വയറിൽ ഇട്ട ട്യൂബിൽ കൂടി ആണ് ഫീഡ് തന്നിരുന്നത്. അഞ്ചു മണിക്ക് തൈറോനാം ഗുളിക തരും അതു കഴിഞ്ഞു എനിക്കുള്ള ഫീഡ് തയ്യാറാക്കും ആറു മണി ആവുമ്പോൾ ഫീഡ് ട്യൂബിൽ കൂടി തരും അതു കഴിഞ്ഞു മോനു വേണ്ട ഭക്ഷണം തയ്യാറാക്കും അതുകൊടുക്കുമ്പോഴേക്കും എനിക്കുള്ള അടുത്ത ഫീഡും ഗുളികയും രാവിലെ അഞ്ചു മണി മുതൽ വൈകുന്നേരം പന്ത്രണ്ടു മണി വരെ നിൽക്കാതെ ഉള്ള ജോലി ഇതിനിടയിൽ എപ്പോഴെങ്കിലും വല്ലതും കഴിച്ചാൽ ആയിരുന്നു അതും ഞാൻ കഴിക്കാത്തതുകൊണ്ടു എന്നേ കാണാതെ അടുക്കളയുടെ ഏതെങ്കിലും മൂലയിൽ പോയിരുന്നു ജീവൻ നിലനിർത്താൻ എന്തെങ്കിലും കഴിച്ചു എന്ന് വരുത്തി തീർക്കും.

READ ALSO: ഇന്ത്യയെ മാതൃകയാക്കി പാക്കിസ്ഥാൻ; രാജ്യത്ത് മുത്തലാഖ് നിരോധിക്കുന്നു

ഇപ്പോഴാണെങ്കിൽ എനിക്ക് തീരെ വയ്യാതായി മലമൂത്ര വിസർജനം അടക്കം എല്ലാം ബെഡിൽ നിന്നു കോരി കളഞ്ഞു എന്നേ വൃത്തിയാക്കി കിടത്തും എങ്ങനെ ഇതൊക്കെ ഇവൾക്ക് ചെയ്യാൻ കഴിയുന്നു എന്നുള്ളത് പലപ്പോഴും എന്നേ അല്ബുധപെടുത്തി… എനിക്ക് വേദന കൂടുമ്പോൾ ഞാൻ ചീത്ത വിളിക്കുന്നത് മുഴുവൻ അവളെ ആണ് അപ്പോഴും അവൾ എന്നേ സ്നേഹത്തോടെ ചേർത്ത് പിടിക്കും പരാതികളോ പരിഭവങ്ങളോ ഇല്ല അവൾക്കു ഈ രോഗം ദൈവം എനിക്ക് തന്നപ്പോൾ വരദാനമായി സ്റ്റെഫിയെ എനിക്കു തന്നു. ഇന്നല്ലെങ്കിൽ നാളെ ഞാൻ പഴയ ലാൽസൺ ആവും എന്ന ആല്മവിശ്വസം എന്റെ നെഞ്ചിൽ കുത്തി നിറക്കുകയാ അവൾ ഒപ്പം ആരും കാണാതെ പോയി കരയുന്നുണ്ടാവും……. എനിക്ക് ദൈവം നൽകിയ പുണ്യത്തിനു എന്റെ പ്രിയപ്പെട്ട മുത്തിന്, എന്റെ സ്റ്റെഫിക്കു ഒരായിരം നന്ദി ഈ സഹനങ്ങൾക്കു ഒരായിരം നന്ദി ഒപ്പം എന്റെ പിടയുന്ന നെഞ്ചിൽ നിന്നും ഒരായിരം ജന്മദിനാശംസകൾ…….ഉമ്മ പ്രിയപ്പെട്ട മുത്തിന് നന്ദി എന്റെ പ്രിയപ്പെട്ട സ്റ്റെഫിയെ എനിക്ക് നൽകിയ ദൈവത്തിനു
…… സ്നേഹം മാത്രം…

READ ALSO: പൊടിയുപ്പില്‍ വിഷാംശമോ? പ്രചരിക്കുന്ന വീഡിയോയുടെ സത്യാവസ്ഥ വെളിപ്പെടുത്തി ഡോക്ടറുടെ കുറിപ്പ്

https://www.facebook.com/lalson.pullu/posts/1357889887699132

shortlink

Related Articles

Post Your Comments

Related Articles


Back to top button