യാദാദ്രി: തെലങ്കാന മുഖ്യമന്ത്രി കെ. ചേന്ദ്രശേഖര്‍ റാവുവിന്റെ മുഖവും പാര്‍ട്ടി ചിഹ്നവും ക്ഷേത്രത്തൂണുകളില്‍ ആലേഖനം ചെയ്തത് പ്രതിഷേധത്തിനിടയാക്കുന്നു. സംഭവവുമായി ബന്ധപ്പെട്ട് ബജ്റംഗ് ദള്‍ പ്രവര്‍ത്തകര്‍ രംഗത്തെത്തി. മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവുവിന്റെയും പാര്‍ട്ടി ചിഹ്നങ്ങളുടെയും ചിത്രങ്ങള്‍ ലക്ഷ്മി നരസിംഹ ക്ഷേത്രത്തൂണുകളില്‍ ക്ഷേത്രത്തിന്റെ പുനര്‍നിര്‍മ്മാണമെന്ന വ്യാജേനയാണ് ആലേഖനം ചെയ്തത്. മുഖ്യമന്ത്രി കെ.ചന്ദ്രശേഖര്‍ റാവുവിന്റെ ചിത്രം, ടിആര്‍എസ് പാര്‍ട്ടി ചിഹ്നമായ കാര്‍, സര്‍ക്കാരിന്റെ പഴയകാല ചിത്രങ്ങള്‍ എന്നിവയാണ് ചരിത്രപരമായ യാദാദ്രി പ്രഭു ലക്ഷ്മി നരസിംഹ ക്ഷേത്ര ത്തൂണുകളില്‍ കൊത്തിവച്ചിരിക്കുന്നത്.
ചരിത്രത്തെ രേഖപ്പെടുത്തിയിരിക്കുന്ന 5000 ത്തോളം ചിത്രങ്ങളുടെ കൂടെയാണ് സര്‍ക്കാരിന്റെ ചിത്രങ്ങളും കൊത്തിവച്ചത്. ഇത് ഹിന്ദുക്കളെ അപമാനിക്കുന്നതാണെന്നു മാത്രമല്ല, ദൈവത്തെ കൂടി അപമാനിക്കുന്നതാണെന്നും കെ.എസി.ആറിന് സ്വയം ദൈവമാകാനാവില്ലെന്നും ബജ്റംഗ്ദള്‍ നേതാവ് സുഭാഷ് പറഞ്ഞു. ക്ഷേത്രത്തൂണുകളിലെ കൊത്തുപണികള്‍ ഉടന്‍ നീക്കം ചെയ്തില്ലെങ്കില്‍ സര്‍ക്കാരിനെതിരെ ശക്തമായി പ്രതിഷേധിക്കുമെന്നും ഇവര്‍ വ്യക്തമാക്കി.
Post Your Comments