Latest NewsNewsInternational

ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലെ രഹസ്യങ്ങള്‍ തേടിയുള്ള ഇന്ത്യയുടെ ചാന്ദ്രയാന്‍ 2 ദൗത്യത്തിന് അഭിനന്ദനവുമായി വിദേശ മാധ്യമങ്ങള്‍

ന്യൂഡല്‍ഹി: ഇന്ത്യയുടെ ചന്ദ്രയാന്‍-2 ദൗത്യത്തിന് ലോകരാഷ്ട്രങ്ങളുടെയും വിദേശമാധ്യമങ്ങളുടേയും അഭിനന്ദനങ്ങള്‍. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലെ രഹസ്യങ്ങള്‍ തേടിയുള്ള ഇന്ത്യയുടെ ചാന്ദ്രയാന്‍ 2 ദൗത്യത്തിനാണ് ലോകരാഷ്ട്രങ്ങളും ഒപ്പം വിദേശ മാധ്യമങ്ങളും അഭിനന്ദനങ്ങളുമായി രംഗത്ത് എത്തിയത്. ഐ.എസ്.ആര്‍.ഒയുടെ ശ്രമങ്ങളെ അഭിനന്ദിച്ച അമേരിക്കന്‍ മാധ്യമങ്ങള്‍ ”ഒരു ദൗത്യത്തില്‍ എല്ലാം നഷ്ടമാകില്ല” എന്നാണ് കുറിച്ചത്. ഇന്ത്യയുടെ എഞ്ചിനീയറിങ് കഴിവും നൂറ്റാണ്ടുകള്‍ നീണ്ട ബഹിരാകാശ ദൗത്യങ്ങളും രാജ്യത്തിന്റെ അഭിലാഷങ്ങളെ പൂര്‍ത്തീകരിക്കുന്നതാണെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് എഴുതിയത്.

Read Also : ചന്ദ്രയാൻ 2 വിന്റെ വിക്രം ലാൻഡറുമായുള്ള ബന്ധം നഷ്ടപ്പെട്ടതിനെ തുടർന്ന് പാകിസ്ഥാൻ ശാസ്ത്ര മന്ത്രിയുടെ പരിഹാസ ട്വീറ്റ് പുറത്ത്

ഇന്ത്യയുടെ ചാന്ദ്രപ്രവേശനം അവസാന നിമിഷങ്ങളിലുണ്ടായ ആശയവിനിമയ പ്രശ്‌നത്തിലൂടെ നഷ്ടമായെന്ന് ഗാര്‍ഡിയനും ഭാവിയില്‍ ഇന്ത്യന്‍ കുതിപ്പ് തുടരുമെന്ന് ഫ്രഞ്ച് സ്‌പേസ് ഏജന്‍സി സി.എന്‍.ഇ.എസും റിപ്പോര്‍ട്ട് ചെയ്തു.

Read Also : ച​ന്ദ്ര​യാ​ന്‍-2 പ​ദ്ധ​തി​ക്കാ​യു​ള്ള ശാ​സ്ത്ര​ജ്ഞ​രു​ടെ പ്രയത്നം രാ​ജ്യ​ത്തി​നാ​കെ പ്ര​ചോ​ദ​ന​മേ​കു​ന്ന​താ​ണെ​ന്ന് രാ​ഹു​ല്‍ ഗാന്ധി

38 സോഫ്റ്റ്‌ലാന്‍ഡിങ് പരീക്ഷണങ്ങളില്‍ പകുതി പോലും വിജയിച്ചിട്ടില്ലെന്നും എന്നാല്‍ ഇന്ത്യ അതിലേക്ക് കാലുവെച്ചെന്നും വാഷിങ്ടണ്‍ പോസ്റ്റ് പറയുന്നു. ബഹിരാകാശ പര്യവേക്ഷണങ്ങളിലുള്ള ഇന്ത്യന്‍ അഭിലാഷങ്ങള്‍ക്ക് തിരിച്ചടിയാണ് ചാന്ദ്രയാന്‍ 2 ദൗത്യം. സോഫ്റ്റ്‌ലാന്‍ഡിങ് പരീക്ഷിച്ചു വിജയിച്ച അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ക്ക് ശേഷം ഇന്ത്യ പ്രതീക്ഷയായിരുന്നുവെന്നും വാഷിങ്ടണ്‍ പോസ്റ്റിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

Read Also : ചന്ദ്രയാൻ 2: ഓർബിറ്ററും, ലാൻഡറും തമ്മിലുള്ള ആശയവിനിമയം നടക്കുന്നുണ്ടോയെന്ന് ഇസ്രോ പരിശോധിക്കുന്നു

ചന്ദ്രയാന്‍ 2 ദൗത്യത്തിന്റെ നിര്‍ണായക ഘട്ടമായ സോഫ്റ്റ് ലാന്‍ഡിങ്ങില്‍ വിക്രം ലാന്‍ഡറുമായുള്ള ആശയവിനിമയം നഷ്ടമാവുകയായിരുന്നു. ചന്ദ്രനില്‍ നിന്ന് 2.1 കിലോ മീറ്റര്‍ അകലെവെച്ച് ലാന്‍ഡറില്‍ നിന്ന് സിഗ്‌നല്‍ നഷ്ടമാവുകയായിരുന്നു. 37 ശതമാനം മാത്രം വിജയസാധ്യത കണക്കാക്കിയ സോഫ്റ്റ് ലാന്‍ഡിങ് (മൃദുവിറക്കം) ഏറെ ശ്രമകരമായ ഘട്ടമായിരുന്നു. ശനിയാഴ്ച പുലര്‍ച്ചെ 1.52ഓടെ ലാന്‍ഡിങ് പ്രക്രിയ തുടങ്ങിയെങ്കിലും പിന്നീട് സിഗ്‌നല്‍ ലഭിക്കാതാവുകയായിരുന്നു.

ഐ.എസ്.ആര്‍.ഒയെയും ചന്ദ്രയാന്‍ 2 ദൗത്യത്തിന് ചുക്കാന്‍പിടിച്ച ശാസ്ത്രജ്ഞരെയും അഭിനന്ദിച്ച് ബോളിവുഡ് താരങ്ങളും ട്വീറ്റ് ചെയ്തു.

shortlink

Post Your Comments


Back to top button