ന്യൂഡല്‍ഹി: ഇന്ത്യയുടെ അഭിമാന ദൗത്യമായ ചന്ദ്രയാന്‍-2 പദ്ധതിയിൽ പങ്കെടുത്ത ശാസ്ത്രജ്ഞരെ അഭിനന്ദിച്ച് കോൺഗ്രസ്സ് നേതാവും വയനാട് എംപിയുമായ രാഹുൽ ഗാന്ധി. ചന്ദ്രയാന്‍-2 ദൗത്യത്തിന് വേണ്ടിയുള്ള ശാസ്ത്രജ്ഞരുടെ പ്രയത്നം രാജ്യത്തിനാകെ പ്രചോദനമേകുന്നതാണെന്ന് രാഹുല്‍ പറഞ്ഞു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളും ശാസ്ത്രജ്ഞരെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു.
Congratulations to the team at #ISRO for their incredible work on the Chandrayaan 2 Moon Mission. Your passion & dedication is an inspiration to every Indian. Your work is not in vain. It has laid the foundation for many more path breaking & ambitious Indian space missions. ??
— Rahul Gandhi (@RahulGandhi) September 6, 2019
രാഷ്ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്രമോദിയും ശാസ്ത്രജ്ഞരെ അഭിനന്ദിച്ചു. ഇതുവരെ എത്തിയത് ചെറിയ നേട്ടമല്ല രാജ്യം നിങ്ങളെ ഓര്‍ത്ത് അഭിമാനിക്കുന്നുവെന്നായിരുന്നു പ്രധാനമന്ത്രി പറഞ്ഞത്. ധീരമായി മുന്നേറുക. നിങ്ങളിലൂടെ ഒട്ടേറെ കാര്യങ്ങള്‍ ഞങ്ങള്‍ പഠിച്ചു. ഉയര്‍ച്ചയും താഴ്ചയും ജീവിതത്തിന്റെ ഭാഗമാണെന്നും, പ്രതീക്ഷ കൈവിടാതിരിക്കുകയെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ചന്ദ്രയാന്‍-2 ദൗത്യവുമായി ബന്ധപെട്ടു പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. ബംഗളൂരുവിലെ ഐഎസ്ആര്‍ഒ കേന്ദ്രത്തില്‍ നിന്ന് രാവിലെ എട്ടിനായിരിക്കും രാജ്യത്തെ അഭിസംബോധന ചെയ്യുക.
Also read : ചന്ദ്രയാൻ 2: ഓർബിറ്ററും, ലാൻഡറും തമ്മിലുള്ള ആശയവിനിമയം നടക്കുന്നുണ്ടോയെന്ന് ഇസ്രോ പരിശോധിക്കുന്നു
ഇന്ത്യയുടെ അഭിമാന പദ്ധതിയായ ചന്ദ്രയാൻ-2 ദൗത്യത്തില്‍ പങ്കെടുത്ത ശാസ്ത്രജ്ഞർക്ക് അഭിനന്ദനവുമായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് ട്വീറ്റ് ചെയ്തു. ഐഎസ്ആര്‍ഒ രാജ്യത്തിന്റെ അഭിമാനമാണെന്നും ചന്ദ്രയാന്‍-2 പദ്ധതിയില്‍ ശാസ്ത്രജ്ഞര്‍ അസാമാന്യ ധൈര്യവും സമര്‍പ്പണവും പ്രകടിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments