കര്‍ണ്ണാടക മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവും മലയാളിയുമായ കെ.ജെ.ജോര്‍ജ്ജിനെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് പരാതി. മകളുടെ പേരില്‍ അമേരിക്കയില്‍ അനധികൃതമായി സ്വത്ത് സമ്പാദനം നടത്തിയെന്നാരോപിച്ച് കര്‍ണാടക രാഷ്ട്രീയ സമിതി അദ്ധ്യക്ഷന്‍ രവികൃഷ്ണ റെഡ്ഡിയാണ് ജോര്‍ജിനെതിരെ പരാതി നല്‍കിയിരിക്കുന്നത്. നിരവധി തവണ ഉന്നത പദവികള്‍ വഹിച്ചിട്ടുണ്ടെന്നും ഇതിന്റെ മറവില്‍ ഇന്ത്യയിലും അമേരിക്കയിലും സ്വത്ത് വാരിക്കൂട്ടിയിട്ടുണ്ടെന്നുമാണ് പരാതിയിൽ വ്യക്തമാക്കുന്നത്.
Read also: തഹസീൽദാർക്കെതിരെ പീഡന പരാതി നൽകിയ യുവതിയെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു
മാന്‍ഹട്ടനിലെ അഞ്ച് ഭൂമിയുടെ പേരുകള്‍ നൽകി ഇവ ജോര്‍ജിന്റെ മകള്‍ റെനിത എബ്രഹാമിന്റെയും മരുമകന്‍ കെവിന്‍ എബ്രഹാമിന്റെയും പേരിലുള്ളതാണെന്നാണ് രവികൃഷ്ണ പരാതിയിൽ ആരോപിക്കുന്നത്. കിട്ടിയ വിവരമനുസരിച്ച്, അവരുടെ വരുമാനം ഉപയോഗിച്ച് ഈ സ്വത്തുക്കള്‍ സ്വന്തമാക്കാന്‍ സാധ്യമല്ലെന്നും അതും ന്യൂയോര്‍ക്കിലെ മാന്‍ഹട്ടന്‍ പ്രദേശത്ത് ഒട്ടും സാധ്യമല്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
Post Your Comments