NattuvarthaLatest NewsNews

വിവാഹ ദിവസം പ്രതിശ്രുത വധുവിനെ കാണാതായി

ഏറ്റുമാനൂര്‍ : വിവാഹ ദിവസം പ്രതിശ്രുത വധുവിനെ കാണാതായി. വിവാഹത്തിനു മണിക്കൂറുകള്‍ ബാക്കി നില്‍ക്കെയാണ് പ്രതിശ്രുത വധുവിനെ കാണാതായത്. ഇടുക്കി കാന്തല്ലൂര്‍ സ്വദേശിനിയെയാണ് ഏറ്റുമാനൂരിലെ സ്വകാര്യ ലോഡ്ജില്‍ നിന്ന് ഇന്നലെ കാണാതായത്.

Read Also : കൗമാരക്കാരനായ വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധം: 42 കാരിയായ അധ്യാപിക അറസ്റ്റില്‍

ഏറ്റുമാനൂര്‍ സ്വദേശിയായ യുവാവുമായി ഇന്ന് മഹാദേവ ക്ഷേത്രത്തില്‍ വിവാഹം നടത്താനിരിക്കുകയായിരുന്നു. വിവാഹത്തിനായി യുവതിയും ബന്ധുക്കളും ഇന്നലെ വൈകുന്നേരം 4ന് ലോഡ്ജില്‍ മുറിയെടുത്തു. അഞ്ചുമണിയോടെ യുവതിയെ കാണാതായി. ഇതുസംബന്ധിച്ച് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. പൊലീസ് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button