ന്യൂഡൽഹി: ബഹിരാകാശമേഖലയിലും ഇന്ത്യയ്ക്ക് ചൈന ശക്തമായ വെല്ലുവിളി ഉയർത്തുമ്പോൾ ചാങ് ഇയും കടന്ന് അഭിമാനമായി ചന്ദ്രയാൻ 2 ചരിത്രം കുറിക്കാൻ ഇനി മണിക്കൂറുകൾ മാത്രം.
സമീപകാലത്തെ ചൈനയുടെ നേട്ടങ്ങളിൽ ഏറ്റവും തിളക്കമേറിയതാണ് ചാങ് ഇ–4. ഭൂമിയിൽ നിന്നു കാണാനാകാത്ത ചന്ദ്രന്റെ വിദൂരഭാഗത്തേക്കുള്ള ചാങ് ഇ–4 റോവർ ദൗത്യം വിജയകരമായത് ചൈനയ്ക്കു രാജ്യാന്തര ചാന്ദ്രപര്യവേക്ഷണ രംഗത്തു വ്യക്തമായ ആധിപത്യം നൽകി.
ചന്ദ്രന്റെ ദക്ഷിണഭാഗത്തുള്ള ഉപരിതല, ധാതു ഘടനകൾ പഠിക്കലാണു ദൗത്യത്തിന്റെ പ്രധാനലക്ഷ്യം. ചന്ദ്രന്റെ വിദൂര ഭാഗത്ത് ആദ്യമായാണ് ഒരു പേടകം ഇറങ്ങുന്നത്. ഇവിടെ നിന്നുള്ള ചിത്രങ്ങളും ചാങ് ഇ–4 അയച്ചു.
ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ 2030 ആകുമ്പോഴേക്കും ശാസ്ത്ര ഗവേഷണ കേന്ദ്രം നിർമിക്കാനുള്ള പദ്ധതി ഈയിടെ ചൈന പ്രഖ്യാപിച്ചിരുന്നു. മനുഷ്യരെ വഹിച്ചു കൊണ്ടുള്ള ദൗത്യത്തിന്റെ ഭാഗമായാകും പദ്ധതി നടപ്പാക്കുക.
Post Your Comments