തൃശ്ശൂർ: കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ കെഎസ്‌യു സ്ഥാനാർഥി വിജയത്തോട് അടക്കുന്നു എന്നറിഞ്ഞപ്പോൾ എസ്എഫ്ഐ നേതാവ് അറ്റകൈ പ്രയോഗം എന്ന നിലയ്ക്ക് പേപ്പർ വോട്ടുകൾ വിഴുങ്ങി.
ALSO READ: രണ്ടില, പി ജെ ആണ് ശരി; കേരള കോൺഗ്രസിലെ മുതിർന്ന നേതാവ് സി.എഫ് തോമസ് നിലപാട് വ്യക്തമാക്കി
കെഎസ്‌യു സ്ഥാനാർഥി വിജയിക്കും എന്നറിഞ്ഞപ്പോഴാണ് തൃശൂർ ലോ കോളജിലെ എസ്എഫ്ഐ നേതാവ് പേപ്പർ വോട്ടുകൾ വിഴുങ്ങിയത്. എന്നാൽ വോട്ട് വിഴുങ്ങിയിട്ടും കെഎസ്‌യു സ്ഥാനാർഥി തന്നെ ആ സീറ്റിൽ വിജയിച്ചു. യൂണിയൻ തിരഞ്ഞെടുപ്പിൽ ആകെ ഒരു സീറ്റാണ് കെഎസ്‌യുവിന് ലഭിച്ചത്.
വോട്ടെണ്ണലിന്റെ അവസാന നിമിഷം ചെറിയ വോട്ടുകളുടെ വ്യത്യാസത്തിൽ ജനറൽ സെക്രട്ടറി സ്ഥാനം നഷ്ടപ്പെടുമെന്നറിഞ്ഞ എസ്എഫ്ഐ വോട്ടിങ് ഏജന്റ് കൂടിയായ വിദ്യാർഥി പെട്ടെന്ന് നാലു വോട്ടുകളെടുത്ത് വായിലിടുകയായിരുന്നു. ബിരുദ വിദ്യാർഥിയായ അപ്പു അജിത്തായിരുന്നു കെഎസ്‌യു സ്ഥാനാർഥി. ഇതോടെ കോളജ് സംഘർഷവേദിയായി. ഒടുവിൽ വി.ടി ബൽറാം എംഎൽഎ സ്ഥലത്തെത്തിയാണ് സ്ഥിതി ശാന്തമാക്കിയത്.
Post Your Comments