Latest NewsIndia

അംബാനിയുടെ ഡ്രൈവറിനു വേണ്ട യോഗ്യതകൾ ഇവ, ലഭിക്കുന്ന ശമ്പളം മോഹിപ്പിക്കുന്നത്

മുകേഷ് അംബാനിയുടെ ഡ്രൈവറായി ജോലി ചെയ്യുന്നത് എളുപ്പമുള്ള ഒന്നല്ല. ഇത് കൈകാര്യം ചെയ്യാൻ വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്.

ഇന്ത്യയിലെ ഏറ്റവും ധനികനായ വ്യക്തിയും ലോകത്തിലെ ശതകോടീശ്വരന്മാരിൽ ഒരാളുമാണ് മുകേഷ് ധീരുഭായ് അംബാനി. അദ്ദേഹത്തിന്റെ ഭാര്യ നിത അംബാനിയും ഒരു പ്രമുഖ ഇന്ത്യൻ ബിസിനസുകാരിയാണ്. മുകേഷ് അംബാനിക്കായി പ്രവർത്തിക്കുന്ന കാർ ഡ്രൈവർമാരും മികച്ചതാണ്. കൂടാതെ അവരുടെ ശമ്പളവും നമുക്ക് ഊഹിക്കാവുന്നതിനുമപ്പുറമാണ്. 2 ലക്ഷം രൂപയോളമാണ് അംബാനിയുടെ ഡ്രൈവറുടെ ഒരു മാസത്തെ ശമ്പളം.

മുകേഷ് അംബാനിക്ക് നൂറുകണക്കിന് കാറുകളുണ്ട്. ഒരു സ്വകാര്യ കമ്പനിയാണ് അംബാനിക്ക് ആവശ്യമായ ഡ്രൈവർമാരെ നിയന്ത്രിക്കുന്നത്. മുകേഷ് അംബാനിയുടെ കാർ ഡ്രൈവർമാരെ തെരഞ്ഞെടുത്ത് നിയന്ത്രിക്കേണ്ട ഉത്തരവാദിത്വവും സ്വകാര്യ കമ്പനിക്കാണ്.എന്നാൽ മുകേഷ് അംബാനിയുടെ ഡ്രൈവറായി ജോലി ചെയ്യുന്നത് എളുപ്പമുള്ള ഒന്നല്ല. ഇത് കൈകാര്യം ചെയ്യാൻ വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. കാർ ഡ്രൈവിംഗ് പശ്ചാത്തലം, കാർ ഓടിക്കുന്നതിലെ അനുഭവം, വിലകൂടിയ കാറുകൾ ഓടിക്കുന്നതിലെ അനുഭവം എന്നിവ കണക്കിലെടുത്താണ് മികച്ച ഡ്രൈവർമാരെ തെരഞ്ഞെടുക്കുന്നത്.

ഭാഷാ വൈദഗ്ദ്ധ്യം, കാർ ഡ്രൈവിംഗ് അനുഭവം, കാർ റിപ്പയർ പരിജ്ഞാനം എന്നിവയിൽ അഭിമുഖങ്ങൾ നടത്തും.അതിൽ തെരഞ്ഞെടുക്കുന്നവർക്ക് ഒരു നിശ്ചിത സമയത്തേക്ക് കാറുകൾ ഓടിക്കുന്ന രീതികൾ പരിശോധിക്കും. തുടർന്ന്, മികച്ചവരെ തിരിച്ചറിഞ്ഞ് അവരിൽ നിന്നും തെരഞ്ഞടുക്കുന്നവർക്ക് പ്രത്യേക പരിശീലനം നൽകുന്ന വലിയ നടപടിക്രമമാണ് ഉള്ളത്. അതിനുശേഷം, ഡ്രൈവറെ നിയമിച്ചാൽ അവരുടെ പ്രവർത്തനങ്ങൾ സജീവമായി നിരീക്ഷിക്കുകയും പരിശോധിക്കുകയും ചെയ്യും. മുകേഷ് അംബാനി ബിഎംഡബ്ല്യു ബുള്ളറ്റ് പ്രൂഫ് 7 സീരീസ് കാറാണ് ഉപയോഗിക്കുന്നത്.

അടിയന്തിര ഘട്ടത്തിൽ കാറോടിക്കുമ്പോൾ മാനസികവും ശാരീരികവുമായ നിലയും ഡ്രൈവറുടെ കഴിവും കണക്കിലെടുക്കും. അതിനു മുന്നോടിയായി വിദേശത്തുള്ള വാഹന കമ്പനിയുടെ വിദഗ്ദ പരിശീലന കേന്ദ്രങ്ങളിലെ പ്രക്രിയയിലും, വ്യാഖ്യാന വ്യായാമങ്ങളിലും വിജയിക്കേണ്ടത് അത്യാവശ്യമാണ്.ഈ തെരഞ്ഞെടുപ്പുകൾക്കപ്പുറം, ജോലിയിൽ മികവു പുലർത്തുന്നവരെ തിരിച്ചറിയുകയും മുകേഷ് അംബാനിക്കായി ഓടിക്കാൻ ഒരു സ്ഥിരം കാർ ലഭിക്കുകയും ചെയ്യും. ഇതിന് ധാരാളം വർഷങ്ങളെടുക്കും.2.7 ലക്ഷം കോടി രൂപയുടെ ആസ്ഥിയുള്ള മുകേഷ് അംബാനിയുടെ ജീവന് ഓരോ നിമിഷവും ഭീഷണിയുണ്ട്.

ആ ഭീഷണികളെ നേരിടാനുള്ള കഴിവ് ഡ്രൈവർമാർക്ക് ആവശ്യമാണ്. അതിനാൽ, തന്റെ ജീവന്റെ ഗ്യാരൻറിക്ക് അദ്ദേഹം നൽകുന്ന ശമ്പളം വലിയ കാര്യമല്ലെന്ന് ഇതിലൂടെ വ്യക്തമാണ്. മുകേഷ് അംബാനിയുടെ ഡ്രൈവർ ഒരു മാസത്തിൽ എത്രമാത്രം സമ്പാദിക്കുന്നുവെന്ന് കാണിക്കുന്ന ഒരു വീഡിയോ ഇന്റർനെറ്റിൽ വൈറലായതോടെയാണ് ഈ കാര്യങ്ങൾ പുറംലോകം അറിഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button