Latest NewsNewsIndia

ഹോളിവുഡിലെ സിനിമകള്‍ക്ക് പോലും ആയിരം കോടി ചെലവാകുന്ന ഈ കാലത്ത് കുറഞ്ഞ ചെലവില്‍ ഉപഗ്രഹങ്ങളയക്കാന്‍ കഴിയുന്ന ഏക രാജ്യമാണ് ഇന്ത്യ; ഓരോ റോക്കറ്റ് വിടുമ്പോഴും ഇന്ത്യ കൊയ്യുന്നത് കോടികള്‍

ന്യൂഡൽഹി: ഹോളിവുഡിലെ സിനിമകള്‍ക്ക് പോലും ആയിരം കോടി ചെലവാകുന്ന ഈ കാലത്ത് ഏറ്റവും കുറഞ്ഞ ചിലവിൽ ഉപഗ്രഹങ്ങളയച്ച് ഭാരതം ലോക രാഷ്ട്രങ്ങളുടെ ശ്രദ്ധ നേടുന്നു. കേവലം 978 കോടിരൂപയാണ് ചന്ദ്രയാന്‍ 2 ദൗത്യത്തിന്റെ ചെലവ്. ബഹിരാകാശദൗത്യങ്ങളില്‍ അമേരിക്കയും ചൈനയുമായും മറ്റും താരതമ്യം ചെയ്താല്‍ അവരുടെ ചെലവിന്റെ കാല്‍ശതമാനം പോലും വരില്ല ഈ തുക.

ALSO READ: ഉറക്കമില്ലാത്ത അഭിമാന രാത്രി, നരേന്ദ്ര മോദിയും ഇന്ത്യൻ ജനതയും വിക്രം ലാന്‍ഡര്‍ ഇറങ്ങുന്നത് കണ്ണും നട്ട്; ഇനി മണിക്കൂറുകൾ മാത്രം

ബഹിരാകാശ രംഗത്ത് നിന്നും ഇന്ത്യയ്‌ക്ക് കോടികളുടെ ലാഭമാണ് ലഭിക്കുന്നത്. റോക്കറ്റ് വിട്ടാല്‍ കടലില്‍ പോയിരുന്ന കാലം മാറി. ഇന്ന് ചന്ദ്രനിലേക്കും ചൊവ്വയിലേക്കും പേടകങ്ങളയക്കുന്ന വന്‍കിട ഗവേഷണസ്ഥാപനമാണ് ഐ.എസ്.ആര്‍.ഒ.

ALSO READ: ചന്ദ്രയാന്‍ വിക്ഷേപിക്കുന്നത് രാജ്യത്താദ്യമായാണ് എന്ന രീതിയിലാണ് കേന്ദ്രസർക്കാരിന്റെ നീക്കങ്ങൾ; മമതാ ബാനര്‍ജി

ലോകമെമ്ബാടുമുള്ള സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് കുറഞ്ഞ ചെലവില്‍ ഉപഗ്രഹങ്ങളയക്കാന്‍ കഴിയുന്ന ഏക സ്ഥാപനവും ഐ.എസ്.ആര്‍.ഒയാണ്. ലോകത്ത് ഏറ്റവുമധികം വാണിജ്യവിക്ഷേപണങ്ങള്‍ നടത്തുന്നത് ഇന്ത്യയാണ്. നാളത്തെ ദൗത്യം കൂടി വിജയിക്കുന്നതോടെ റഷ്യയ്ക്കും അമേരിക്കയ്ക്കും ചൈനയ്ക്കും പിന്നില്‍ ചന്ദ്രനില്‍ പേടകം ഇറക്കുന്ന നാലാമത്തെ ബഹിരാകാശ ശക്തിയായി ഇന്ത്യമാറും.

shortlink

Related Articles

Post Your Comments

Related Articles


Back to top button