Latest NewsIndiaNewsTechnology

ചന്ദ്രയാൻ-3: രണ്ടാം ഘട്ട ഡിബൂസ്റ്റിംഗും വിജയകരമായി പൂർത്തിയാക്കി ഐഎസ്ആർഒ

ചന്ദ്രനിൽ നിന്ന് പേടകത്തിന്റെ ദൂരം 25 കിലോമീറ്ററായി കുറഞ്ഞിട്ടുണ്ട്

ഇന്ത്യയുടെ ചാന്ദ്രദൗത്യമായ ചന്ദ്രയാൻ-3 ചന്ദ്രനിലേക്ക് കൂടുതൽ അടുക്കുന്നു. നിലവിൽ, ചന്ദ്രനിലേക്കുള്ള വേഗത കുറയ്ക്കാൻ നടത്തിയ രണ്ടാം ഘട്ട ഡിബൂസ്റ്റിംഗ് ഐഎസ്ആർഒ വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ട്. ഇന്ന് പുലർച്ചെ 1.50-നാണ് രണ്ടാമത്തെതും അവസാനത്തേതുമായ ഡിബൂസ്റ്റിംഗ് പ്രക്രിയ നടന്നത്. ഇതോടെ, ചന്ദ്രനിൽ നിന്ന് പേടകത്തിന്റെ ദൂരം 25 കിലോമീറ്ററായി കുറഞ്ഞിട്ടുണ്ട്. പേടകത്തിന്റെ വേഗത കുറിച്ചുള്ള ഭ്രമണപഥം താഴ്ത്തലിനെയാണ് ഡിബൂസ്റ്റിംഗ് എന്ന് വിശേഷിപ്പിക്കുന്നത്.

രണ്ടാം ഘട്ട ഡിബൂസ്റ്റിംഗിന് ശേഷം, ചന്ദ്രനിൽ നിന്ന് കുറഞ്ഞത് 25 കിലോമീറ്ററും കൂടിയത് 134 കിലോമീറ്ററും അകലെയുള്ള ഭ്രമണപഥത്തിലാണ് പേടകം സ്ഥിതി ചെയ്യുന്നത്. ഒന്നാം ഘട്ട ഡിബൂസ്റ്റിംഗ് ഓഗസ്റ്റ് 18-ന് പൂർത്തിയാക്കിയിരുന്നു.പ്രൊപ്പൽഷൻ മോഡ്യൂളിൽ നിന്ന് വേർപെട്ട ലാൻഡറിനെ ഘട്ടം ഘട്ടമായി ചന്ദ്രനിലേക്ക് അടുപ്പിച്ച ശേഷം ഓഗസ്റ്റ് 23-ന് സോഫ്റ്റ് ലാൻഡിംഗ് നടത്തുന്നതാണ്. അന്നേദിവസം വൈകുന്നേരം 5.45-നാണ് ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ചന്ദ്രയാൻ-3 പേടകത്തിന്റെ സോഫ്റ്റ് ലാൻഡിംഗ് നടക്കുക.

Also Read: യുപിഎ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡിന്റെ വ്യത്യാസം ജനങ്ങൾക്ക് മനസിലാക്കി കൊടുത്ത രാഹുലിന് നന്ദി- കിരൺ റിജിജു

shortlink

Related Articles

Post Your Comments

Related Articles


Back to top button