മുംബൈ : വ്യാപാര ആഴ്ചയുടെ അവസാനത്തിൽ നേട്ടം കൈവിടാതെ ഓഹരി വിപണി. സെന്‍സെക്സ് 337.35 പോയിന്റ് ഉയര്‍ന്ന് 36,981.77ലും നിഫ്റ്റി 98.30 പോയിന്റ് ഉയര്‍ന്ന് 10,946.20ലുമാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. 1565 കമ്പനികളുടെ ഓഹരികളല്‍ നേട്ടത്തിലെത്തിയപ്പോൾ 917 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലായിരുന്നു. എയ്ച്ചര്‍ മോട്ടോര്‍സ് (4.15%), ടെക് മഹീന്ദ്ര (3.78%), മാരുതി സുസൂക്കി (3.66%), ആക്സിസ് ബാങ്ക് (3.31), ടാറ്റാ സ്റ്റീല്‍ (2.97%) എന്നീ ഓഹരികൾ നേട്ടത്തിലെത്തിയപ്പോൾ ഇന്‍ഡ്യാബുള്‍സ് എച്ച്എസ്ജി (4.97%), യെസ് ബാങ്ക് (2.50%), സണ്‍ഫാര്‍മ്മ (1.55%), വിപ്രോ (1.41%), എച്ച്സിഎല്‍ ടെക് (1.04%) എന്നീ കമ്പനികളുടെ ഓഹരികൾ നഷ്ടത്തിലായി.
Also read : അംബാനിയുടെ ഡ്രൈവറിനു വേണ്ട യോഗ്യതകൾ ഇവ, ലഭിക്കുന്ന ശമ്പളം മോഹിപ്പിക്കുന്നത്
വ്യാപാരത്തിലെ ചില സമ്മര്‍ദ്ദങ്ങള്‍ മൂലം ഓഹരി വിപണിയില്‍ ഇന്ന് ഭീമമായ നഷ്ടം രേഖപ്പെടുത്തി. വിപണി രംഗത്ത് രൂപപ്പെട്ട ആശയകുഴപ്പത്തെ തുടർന്ന് ഓഹരി വിപണിയില്‍ ഇന്ന് കൂടുതല്‍ ഇടപാടുകള്‍ നടന്നു. റിലയന്‍സ് (1,295.82), മാരുതി സുസൂക്കി (942.92), എച്ച്ഡിഎഫ്സി (862.95), ടാറ്റാ മോട്ടോര്‍സ് (821.61), യെസ് ബാങ്ക് (789.31) എന്നീ കമ്പനികളിലെ ഓഹരികളിലായിരുന്നു കൂടുതൽ ഇടപാടുകൾ നടന്നത്.
സെന്‍സെക്സ് 147 പോയിന്റ് നേട്ടത്തിൽ 36791ലും നിഫ്റ്റി 43 പോയിന്റ് നേട്ടത്തിൽ 10891ലുമായിരുന്നു വ്യാപാരം തുടങ്ങിയത്. ഈ സമയം ബിഎസ്ഇയിലെ 731 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 387 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.
Post Your Comments