Latest NewsKeralaIndia

കഴിഞ്ഞ മൂന്ന് വർഷമായി സംസ്ഥാനത്തെ റോഡ് നന്നാക്കാൻ ഒറ്റ പൈസ നൽകിയിട്ടില്ലെന്ന് തോമസ് ഐസക്കിനെതിരെ ജി സുധാകരൻ

കൊച്ചി: കഴിഞ്ഞ മൂന്ന് വർഷക്കാലമായി സംസ്ഥാനത്തെ റോഡ് ഒറ്റത്തവണ അറ്റകുറ്റപ്പണിക്കായി ധനവകുപ്പ് ഒരുപൈസ പോലും അനുവദിച്ചിട്ടില്ലെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ. കൊച്ചിയിലെ റോഡുകൾ നന്നാക്കാത്ത സർക്കാരിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു. ഈ സാഹചര്യത്തിലാണ് സുധാകരന്റെ പ്രതികരണം.

കലൂർ കടവന്ത്ര റോഡ്, തമ്മനം പുല്ലേപ്പടി റോഡ്, തേവര റോഡ്, പൊന്നുരുന്നി പാലം റോഡ്, ചളിക്ക വട്ടം റോഡ്, വൈറ്റില – കുണ്ടന്നൂർ തുടങ്ങിയ ഭാഗങ്ങളിൽ വാഹനമോടിക്കാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നൽകിയ കത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കോടതി കേസെടുത്തത്. കേസിൽ കോർപ്പറേഷനെ ഹൈക്കോടതി സ്വമേധയാ കക്ഷി ചേർത്തിരുന്നു.

എന്നാൽ പിഡബ്ലുഡി റോഡുകളേക്കാൾ ശോചനീയ അവസ്ഥയാണ് പല പഞ്ചായത്ത് കോർപ്പറേഷൻ റോഡുകൾക്കുള്ളതെന്ന് സുധാകരൻ പറഞ്ഞു . ‘അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഫണ്ട് കിട്ടാതെ അവർ എന്ത് ചെയ്യാനാണ്. ഹൈക്കോടതി കേസെടുത്താലും മഴ മാറാതെ റോഡ് നന്നാക്കില്ലെന്നും’ സുധാകരൻ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button