പത്തനംതിട്ട: പത്തനംതിട്ടയിൽ ലക്ഷങ്ങൾ മുടക്കി പൊതുമരാമത്ത് വകുപ്പ് അറ്റകുറ്റപ്പണി നടത്തിയ അഞ്ച് റോഡുകൾ തകർന്നു തുടങ്ങി. ഇളകി മാറിയ ടാറിൽ തെന്നി വീണ് ഇരുചക്രവാഹന യാത്രക്കാർക്ക് പരിക്കേൽക്കുന്നത് പതിവായിരിക്കുകയാണ്. റോഡിന്റെ അവസ്ഥ നാട്ടുകാരെ ദുരിതത്തിലാക്കിയിരിക്കുകയാണ്. പത്തനംതിട്ട മല്ലപ്പള്ളി മേഖലയിലാണ് ഇത്തരമൊരു ദുരവസ്ഥ ഉണ്ടായിരിക്കുന്നത്.
റോഡുകൾ അറ്റകുറ്റപ്പണി നടത്തിയത് റണ്ണിങ് കോൺട്രാക്ട് വ്യവസ്ഥയിലാണെന്നും അതിനാൽ കരാറുകാരനെ കൊണ്ട് തന്നെ റോഡുകൾ നന്നാക്കുമെന്നും പിഡബ്ല്യുഡി അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. അടുത്തിടെ അറ്റകുറ്റപ്പണി നടത്തിയ മല്ലപ്പള്ളി – ബ്ലോക്ക് പടി റോഡ്, പടുവേൽക്കുന്ന് – നെല്ലിമൂട് റോഡ് തുടങ്ങി അഞ്ചോളം റോഡുകളാണ് ദിവസങ്ങൾക്കുള്ളിൽ തന്നെ തകർന്നത്.
കരാറുകാരന്റെ ചെലവിൽ തന്നെ റോഡുകൾ ഉടൻ നന്നാക്കുമെന്ന് മല്ലപ്പള്ളി പൊതുമരാമത്ത് വിഭാഗം ഉദ്യോഗസ്ഥർ അറിയിച്ചു.
Read Also: അവയവദാനത്തിന്റെ പേരിലും തട്ടിപ്പ്: കരൾ നൽകാമെന്ന പേരിൽ രോഗികളിൽ നിന്ന് പണം തട്ടി, യുവാവ് പിടിയിൽ
Post Your Comments