Latest NewsKeralaNews

പിഎസ്‍സി പരീക്ഷാ ക്രമക്കേട് : പ്രതികളെക്കൊണ്ട് വീണ്ടും പരീക്ഷ എഴുതിപ്പിക്കാൻ അനുമതി നേടി ക്രൈം ബ്രാഞ്ച്

തിരുവനന്തപുരം: പിഎസ്‍സി പരീക്ഷാ ക്രമക്കേട് കേസിൽ ചോര്‍ത്തിയ ചോദ്യപേപ്പര്‍ ഉപയോഗിച്ച് പ്രതികളെക്കൊണ്ട് വീണ്ടും മാതൃകാ പരീക്ഷ എഴുതിപ്പിക്കാൻ  അനുമതി തേടി ക്രൈംബ്രാഞ്ച്. ഇതിനായി അന്വേഷണ സംഘം കോടതിയില്‍ അപേക്ഷ നല്‍കി. കോണ്‍സ്റ്റബിൾ പരീക്ഷയിലേക്ക് നടന്ന പരീക്ഷയില്‍ പ്രതികളായ ശിവരഞ്ജിത്തിന് ഒന്നാം റാങ്കും നസീമിന് 21 ാം റാങ്കുമാണ് ലഭിച്ചത്. പി.എസ്.സി തട്ടിപ്പ് കേസിൽ ജയില്‍ കഴിയുന്നവരെ സന്ദര്‍ശച്ചവരെപ്പറ്റിയുള്ള വിവരങ്ങള്‍ ലഭിക്കുവാനായി ക്രെെം ബ്രാഞ്ച് ജയില്‍ വകുപ്പിന് അപേക്ഷ നല്‍കും.

Also read : കൊച്ചിയിലെ ഗതാഗത കുരുക്ക്: ഗതാഗതം നിയന്ത്രിക്കാൻ പൊലീസുകാരുടെ സേവനവും ഇല്ല

പ്രതികള്‍ക്ക് കോപ്പിയടിക്കാന്‍ സഹായം നല്‍കിയെന്ന് ചോദ്യംചെയ്യലില്‍ അഞ്ചാംപ്രതിയായ പോലീസുകാരന്‍ ഗോകുല്‍സമ്മതിച്ചിരുന്നു. പരീക്ഷ തുടങ്ങിയ ശേഷം ചോദ്യപേപ്പർ ചോര്‍ന്ന് കിട്ടി പിഎസ്‍സി പരിശീലനകേന്ദ്രം നടത്തുന്ന ഒരു സുഹൃത്തിന്‍റെ സഹായത്തോടെ ഉത്തരങ്ങൾ അയച്ചുകൊടുത്തു എന്നും മൊഴി നൽകി. എന്നാൽ ചോദ്യപേപ്പർ ആരാണ് ചോർത്തി നൽകിയതെന്ന് അറിയില്ലെന്നായിരുന്നു ഗോകുല്‍ പറഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button