Latest NewsKeralaNews

മറ്റുള്ളവരെ പേടിയുള്ളതുകൊണ്ടാണ് നിഷയുടെ വേലക്കാരനെ സ്ഥാനാര്‍ത്ഥിയാക്കിയത്; വിമർശനവുമായി പി സി ജോര്‍ജ്

പാലാ: ജോസ് ടോമിനെതിരെ രൂക്ഷ വിമര്‍ശനവുമായി പി സി ജോര്‍ജ്. കെ എം മാണിയുടെ വീട്ടിലെ അടുക്കളക്കാരനാണ് അവരുടെ സ്ഥാനാര്‍ത്ഥി ജോസ് ടോമെന്നും മറ്റുള്ളവരെ പേടിയുള്ളതുകൊണ്ടാണ് നിഷയുടെ വേലക്കാരനെ അവര്‍ സ്ഥാനാര്‍ത്ഥിയാക്കിയതെന്നും പി സി ജോര്‍ജ് ആരോപിച്ചു.

Read also: പാലാ ഉപതിരഞ്ഞെടുപ്പ് : എന്‍ഡിഎ പൊതുസ്വതന്ത്രനെ മത്സരിപ്പിക്കണമെന്നാവശ്യവുമായി പി സി ജോര്‍ജ്

അതേസമയം കോണ്‍ഗ്രസ് (എം) മുഖപത്രമായ ‘പ്രതിച്ഛായ’യില്‍ പിജെ ജോസഫിനെതിരെ വിമർശനവുമായി ലേഖനം വന്നിരുന്നു. ചില നേതാക്കള്‍ ശകുനം മുടക്കാന്‍ നോക്കുകുത്തിയെപ്പോലെ വഴി വിലക്കി നില്‍ക്കുകയാണെന്നും അവർ വിഡ്ഢികളാകുമെന്നുമായിരുന്നു വിമർശനം. പ്രതിച്ഛായയുടെ പ്രതിച്ഛായ നഷ്ടമായെന്നും ജോസ് കെ മാണിയുടെ പെരുമാറ്റം അപക്വമാണെന്നുമായിരുന്നു പിജെ ജോസഫ് ഇതിന് മറുപടി പറഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button