Latest NewsIndiaNews

ജയിലിലേയ്ക്കാണ് താന്‍ പോകുന്നതെന്നറിഞ്ഞിട്ടും കേന്ദ്രസര്‍ക്കാറിനെ പരിഹസിച്ച് മുന്‍ കേന്ദ്രധന മന്ത്രി പി.ചിദംബരം

ന്യൂഡല്‍ഹി: താന്‍ ജയിലേയ്ക്കാണ് പോകുന്നതെന്നറിഞ്ഞിട്ടും മുന്‍ കേന്ദ്രധനമന്ത്രി പി.ചിദംബരത്തിന് ഒരു കുലുക്കവുമില്ല. തിഹാര്‍ ജയിലേക്ക് പോകുംമുമ്പെ കേന്ദ്രസര്‍ക്കാരിനെ പരിഹസിക്കുകയും ചെയ്തു. തനിയ്ക്ക് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെക്കുറിച്ച് മാത്രമാണ് ആശങ്കപ്പെടുന്നതെന്ന് ചിദംബരം പറഞ്ഞു. നേരത്തെ കേന്ദ്രസര്‍ക്കാരിനെ പരിഹസിച്ച് അഞ്ച് ശതമാനം പരാമര്‍ശം നടത്തിയതിനു സമാനമായിരുന്നു ചിദംബരത്തിന്റെ പ്രതികരണം.

Read Also : ആദായനികുതി വകുപ്പിനെതിരെ വിമർശനവുമായി പി.ചിദംബരം

ഐഎന്‍എക്സ് മീഡിയാ കേസില്‍ ജുഡീഷല്‍ കസ്റ്റഡിയില്‍ വിട്ടുകൊണ്ടുള്ള ഉത്തരവ് വന്നതിനു പിന്നാലെയായിരുന്നു ചിദംബരത്തിന്റെ പരിഹാസത്തില്‍ പൊതിഞ്ഞ പ്രതികരണം. ജുഡീഷല്‍ കസ്റ്റഡിയില്‍ വിട്ടതോടെ ഏത് ഏജന്‍സിയാണ് ചിദംബരത്തെ ജയിലേക്ക് കൊണ്ടുപോകുകയെന്ന ആശയക്കുഴപ്പമുണ്ടായി. വീണുകിട്ടിയ ഈ സമയത്ത് മാധ്യമപ്രവര്‍ത്തകരോട് ചിദംബരം പ്രതികരിക്കുകയായിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button