വ്ളാദിവസ്തോക്: അഞ്ചാമത് കിഴക്കന്‍ എക്കണോമിക് ഫോറത്തില്‍ പങ്കെടുക്കാന്‍ റഷ്യയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാക്കുകളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.വിലയേറിയ സോഫയില്‍ ഇരിയ്ക്കാതെ മറ്റെല്ലാവരേയും പോലെ സാധാരണ കസേര ചോദിച്ചു വാങ്ങി മോദി റഷ്യയില്‍ താരമായി .റഷ്യയിലെത്തിയ പ്രധാനമന്ത്രി ഫോട്ടോ സെഷന്‍ സമയത്താണ് സോഫ നിരസിച്ചത്. നരേന്ദ്ര മോദിക്ക് ഇരിക്കാന്‍ പ്രത്യേക തരം സോഫയാണ് സജ്ജീകരിച്ചത്. എന്നാല്‍, ഫോട്ടോ സെഷനായി എത്തിയ മോദി തനിക്ക് മാത്രമായി ഇട്ടിരിക്കുന്ന സോഫ നീക്കാന്‍ ആവശ്യപ്പെട്ടു. ശേഷം എല്ലാവരും ഇരിക്കുന്ന കസേര തന്നെ തനിക്കും മതിയെന്ന് മോദി പറയുകയും ചെയ്തു.
കേന്ദ്ര റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍ ഇതിന്റെ വീഡിയോ പുറത്തുവിട്ടിട്ടുണ്ട്. സോഫ നീക്കിയ ശേഷം കസേര കൊണ്ടുവന്നിടുന്നുണ്ട്. കസേര എത്തിയ ശേഷമാണ് നരേന്ദ്ര മോദി ഇരിക്കുന്നതും ഫോട്ടോ സെഷന്‍ ആരംഭിക്കുന്നതും. പ്രധാനമന്ത്രിയുടെ ലാളിത്യമാണ് ഇത് കാണിക്കുന്നതെന്ന് പറഞ്ഞാണ് പിയൂഷ് ഗോയല്‍ വീഡിയോ പങ്കുവച്ചിരിക്കുന്നത്.
Post Your Comments