തിരുവനന്തപുരം: സംസ്ഥാനത്ത് മില്‍മ പാലിന് വില വര്‍ധിപ്പിക്കാന്‍ തീരുമാനം. എല്ലാ ഇനം പാലിനും ലിറ്ററിന് നാല് രൂപ കൂട്ടും. കൂട്ടുന്ന വിലയില്‍ 83.75 ശതമാനവും കര്‍ഷകന് ലഭിക്കും. മന്ത്രി കെ രാജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ഏഴ് രൂപ കൂട്ടണമെന്നായിരുന്നു മില്‍മയുടെ ആവശ്യം. വില വര്‍ധന അനിവാര്യമാണെന്ന് മില്‍മ ഫെഡറേഷന്‍ സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിരുന്നു. ലിറ്ററിന് 3 രൂപ 35 പൈസ കര്‍ഷകന് ലഭിക്കും.
READ ALSO: അടുത്ത മണ്ഡലകാലമെത്താറായി; മുന്നറിയിപ്പുമായി ബിന്ദു അമ്മിണി രംഗത്ത്
2017ലാണ് അവസാനമായി പാല്‍വില വര്‍ധിപ്പിച്ചത്. അന്ന് നാല് രൂപ കൂട്ടിയപ്പോള്‍ 3.35 രൂപ കര്‍ഷകന് ലഭിച്ചു. ഇത്തവണ വില കൂട്ടുമ്പോഴും അതിന്റെ ഗുണം കര്‍ഷകനാണ് ലഭിക്കുക എന്ന് മില്‍മ വ്യക്തമാക്കി. സര്‍ക്കാര്‍ ഫാമുകളില്‍ പാല്‍ വില നാലുരൂപ വര്‍ധിച്ച് 46 രൂപയാക്കിയിട്ടുണ്ട്. പ്രളയത്തിന് ശേഷം ആഭ്യന്തരോല്‍പ്പാദനത്തില്‍ ഒരു ലക്ഷത്തിലധികം ലിറ്റര്‍ പാലിന്റെ കുറവുണ്ടായതായാണ് കണക്കാക്കുന്നത്. അന്ന് 1.86 ലക്ഷം ലിറ്ററാണ് മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വാങ്ങിയത്. ഇപ്പോഴത് 3.60 ലക്ഷം ലിറ്ററായി.
READ ALSO: കേരളത്തിന്റെ 22-ാമത് ഗവര്‍ണറായി ആരിഫ് മുഹമ്മദ് ഖാന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
Post Your Comments