KeralaLatest NewsNews

മുഹ്‌സിന ഫോണ്‍ വഴി പുരുഷന്മാരുമായി പരിചയത്തിലാകും, കാണണമെന്ന് പറയും; പിന്നീട് സംഭവിക്കുന്നത്

കല്‍പകഞ്ചേരി: ഫോണ്‍ വഴി പുരുഷന്മാരുമായി പരിചയത്തിലാവുകയും പണം തട്ടിയെടുക്കുകയും ചെയ്യുന്ന സംഘത്തിലെ രണ്ട് പേര്‍ പൊലീസ് പിടിയില്‍. കുറുക ഇരുമ്പുഴി വീട്ടില്‍ സലീം (32), ഓമച്ചപ്പുഴ നരക്കടവത്ത് മുഹ്‌സിന (21) എന്നിവരാണ് പിടിയിലായത്. മുഹ്‌സിന ഫോണ്‍ വഴി പുരുഷന്മാരുമായി പരിചയത്തിലാകും. പിന്നീട് സ്ഥലം പറഞ്ഞ് അവിടേക്ക് വരാന്‍ ആവശ്യപ്പെടും. സലീം എത്തുന്നതോടെ സംഘത്തിലെ മറ്റംഗങ്ങളും സ്ഥലത്തെത്തി ഭീഷണിപ്പെടുത്തും. ഇതാണ് സംഘത്തിന്റെ തട്ടിപ്പുരീതിയെന്ന് പൊലീസ് പറയുന്നു.

READ ALSO: കെ കരുണാകരന്‍ സ്മാരക ആശുപത്രി നിര്‍മ്മിച്ച വകയില്‍ പണം കിട്ടാനുള്ള കരാറുകാരൻ ജീവനൊടുക്കിയ നിലയിൽ: പരാതിയുമായി ബന്ധുക്കൾ

വൈലത്തൂരിലെ ഓട്ടോ ഡ്രൈവറുടെ പരാതി പ്രകാരമാണ് അറസ്റ്റ്. വൈലത്തൂര്‍ ടൗണിലെത്തി മുഹ്‌സിന ഓട്ടോയില്‍ കയറി ബംഗ്ലാവ്കുന്ന് ഭാഗത്തേക്ക് എത്തി ഡ്രൈവറോട് 10,000 രൂപ ആവശ്യപ്പെടുകയായിരുന്നു. ഓട്ടോറിക്ഷയുടെ പിറകെ മറ്റൊരു ഓട്ടോയില്‍ 2 യുവാക്കളും എത്തി പണം ആവശ്യപ്പെട്ടു. പണം നല്‍കാന്‍ തയാറാകാതിരുന്ന ഓട്ടോ ഡ്രൈവറെ പോക്‌സോ കേസില്‍ കുടുക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയായിരുന്നു. ഇവരുമായി ബന്ധപ്പെട്ട് പൊലീസ് കൂടുതല്‍ അന്വേഷണം നടത്തുകയാണ്.

READ ALSO: അണപ്പല്ലുകൊണ്ട് ഇറുമ്മുകയും മുൻപല്ലുകൊണ്ട് ചിരിക്കുകയും ചെയ്യുന്നവരെ കുറിച്ച് കെഎം മാണിയുടെ പ്രതിശ്ചായ പറയുന്നത്

shortlink

Related Articles

Post Your Comments

Related Articles


Back to top button