കോതമംഗലം: അര്‍ധരാത്രിയില്‍ വൃദ്ധദമ്പതികളെ അടിച്ചുവീഴ്ത്തി വന്‍ കവര്‍ച്ച. കോതമംഗലത്താണ് സംഭവം. അര്‍ദ്ധരാത്രി മുഖംമൂടി ധരിച്ചെത്തിയ മോഷ്ടാക്കള്‍ വൃദ്ധദമ്പതികളെ തലയ്ക്കടിച്ചുവീഴ്ത്തി കെട്ടിയിട്ടശേഷം വീട് കൊള്ളയടിച്ചു. പിണ്ടിമന അയിരൂര്‍പാടം പള്ളിക്കവലയ്ക്കു സമീപം അറയ്ക്കല്‍ യാക്കോബിന്റെ (66)വീട്ടിലാണ് കവര്‍ച്ച നടന്നത്.
ഏവരും കാത്തിരുന്ന പ്രഖ്യാപനവുമായി ജിയോ ഫൈബര്‍: ഇത് ലഭ്യമാക്കൻ ചെയ്യേണ്ടത്
ബുധനാഴ്ച രാത്രി വീടിന്റെ പിറകില്‍ ശബ്ദം കേട്ട് വാതില്‍ തുറന്ന യാക്കോബിന്റെ ഭാര്യ ഏലിയാമ്മയെ (62) രണ്ട് മോഷ്ടാക്കള്‍ ചേര്‍ന്ന് അടിച്ചുവീഴ്ത്തുകയായിരുന്നു. ബോധം നഷ്ടപ്പെട്ട ഏലിയാമ്മയുടെ കാലുകള്‍ കയറുകൊണ്ട് കൂട്ടിക്കെട്ടിയശേഷം മൂന്ന് പവന്റെ സ്വര്‍ണമാല പൊട്ടിച്ചെടുത്തു. പിന്നീട് യാക്കോബിനെ അടിച്ചുവീഴ്ത്തി മുറിയില്‍ പൂട്ടിയിട്ടു. പുലര്‍ച്ചെ ബോധം തെളിഞ്ഞപ്പോള്‍ ഏലിയാമ്മ ഇഴഞ്ഞ് ഭര്‍ത്താവിനെ പൂട്ടിയിട്ട മുറിയുടെ വാതില്‍ തുറന്നു. തുടര്‍ന്ന് യാക്കോബ് കുറച്ചകലെയുള്ള വീട്ടുകാരെ വിവരമറിയിച്ചു. അവരെത്തി ഇരുവരെയും കോതമംഗലം ബസേലിയോസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏലിയാമ്മയുടെ തലയില്‍ 25 തുന്നിക്കെട്ടും യാക്കോബിന് ഒമ്പത് തുന്നിക്കെട്ടുമുണ്ട്. ദമ്പതികള്‍ വീട്ടില്‍ തിരിച്ചെത്തിയ ശേഷമേ വീട്ടില്‍ നിന്ന് എന്തൊക്കെ നഷ്ടപ്പെട്ടുവെന്ന് വ്യക്തമാകൂ.
Read Also :കേരളത്തിൽ അഞ്ചു ദിവസത്തേക്ക് ശക്തമായ മഴ പെയ്യാൻ സാധ്യത : ഇന്ന് യെല്ലോ അലർട്ട് ഒൻപത് ജില്ലകളിൽ
റബര്‍ തോട്ടത്തിന് നടുവിലുള്ള വീട്ടില്‍ ദമ്പതികള്‍ മാത്രമാണ് താമസം. അടുത്തെങ്ങും വീടുകളില്ല. മകന് കുടുംബസമേതം വിദേശത്താണ്. വിവാഹിതയായ മകളും സ്ഥലത്തില്ല. രാത്രി ഇവിടെ കനത്ത മഴയായിരുന്നു. വിരലടയാളവിദഗ്ദ്ധര്‍ പരിശോധന നടത്തിയെങ്കിലും മോഷ്ടാക്കളെക്കുറിച്ച് സൂചനയില്ല. സമീപത്തെങ്ങും സി.സി ടി.വി കാമറയുമില്ല. ഇരുമ്പ് കമ്പിയും പത്രത്തില്‍ പൊതിഞ്ഞ കയറും വീട്ടില്‍ നിന്ന് കിട്ടിയിട്ടുണ്ട്.
Post Your Comments