![accident-image](/wp-content/uploads/2018/12/accident-image.jpg)
കൊല്ലം : കെട്ടിടം ഇടിഞ്ഞു വീണ് രണ്ടു മരണം. കൊല്ലം പാരിപ്പള്ളിയിലുണ്ടായ അപകടത്തിൽ ശ്രീരാമപുരം സ്വദേശി രഞ്ജിത്ത്, കല്ലറ സ്വദേശി ചന്തു എന്നിവരാണ് മരിച്ചത്. രണ്ടു പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
പാരിപ്പള്ളിക്ക് സമീപമുള്ള പുത്തൻ കുളത്ത് ആന പാപ്പാന്മാർ കിടന്നുറങ്ങിയിരുന്ന കെട്ടിടം ശക്തമായ മഴയെ തുടർന്ന് ഇടിഞ്ഞു വീഴുകയായിരുന്നു. പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടമുണ്ടായത്.
Post Your Comments