
പാലക്കാട്: കോട്ടായി ഐഎച്ച്ആർഡി കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ എബിവിപിക്ക് വൻ മുന്നേറ്റം. മാഗസിൻ എഡിറ്റർ, ആർട്സ് ക്ലബ് സെക്രട്ടറി, ജോ. സെക്രട്ടറി, കംപ്യൂട്ടർ അസോസിയേഷൻ റെപ്രസെന്ററ്റീവ്, ഇലക്ടോണിക്സ് അസോസിയേഷൻ റെപ്രസെന്ററ്റീവ് എന്നീ സീറ്റുകളാണ് എബിവിപി നേടിയത്. തുഞ്ചത്ത് എഴുത്തച്ഛൻ ലോ കോളേജിൽ മാഗസിൻ എഡിറ്റർ, പട്ടാമ്പി എസ്എൻജിഎസിൽ ഒരു അസോസിയേഷൻ,തോലന്നൂർ ഗവ. കോളേജിൽ ഫസ്റ്റ് ഇയർ റെപ്പും എബിവിപിക്ക് ലഭിച്ചു.
അതേസമയം ഐഎച്ച്ആർഡി കോളേജിൽ ഡിവൈഎഫ്ഐ നേതാക്കൾ വ്യാപക അക്രമമാണ് അഴിച്ചുവിട്ടത്. കാമ്പസിനകത്ത് കയറി എബിവിപി യൂണിറ്റ് അംഗങ്ങളെയും കോളേജ് യൂണിയൻ പ്രതിനിധികളെയും അവർ മർദിച്ചു. എബിവിപി യൂണിറ്റ് പ്രസിഡന്റ് ധനുഷിനും യൂണിയൻ പ്രതിനിധികൾക്കും പരിക്കേറ്റു. പോലീസിന്റെ സാന്നിധ്യത്തിൽ ആയിരുന്നു ആക്രമം. എസ്എഫ്ഐ- ഡിവൈഎഫ്ഐ നേതാക്കൾ അധ്യാപകർ ഉൾപ്പെടെയുള്ളവരെയും ഭീഷണിപ്പെടുത്തുകയുണ്ടായി.
Post Your Comments