മുംബൈ : ഇന്ന് നേട്ടത്തോടെ തുടങ്ങിയ ഓഹരി വിപണി നേരിയ നഷ്ടത്തിൽ അവസാനിച്ചു. സെന്‍സെക്സ് 80.32 പോയിന്റ് താഴ്ന്ന് 36,644.42ലും, നിഫ്റ്റി 3.20 പോയിന്റ് താഴ്ന്ന് 10,847.90ലുമാണ് വ്യാപാരം അവസാനിച്ചത്. നിലവില്‍ 1433 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലെത്തിയപ്പോൾ 990 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലേക്ക് വീണു. വ്യാപാരത്തിലെ ചില സമ്മര്‍ദ്ദത്തെ തുടർന്ന് വിവിധ കമ്പനികളുടെ ഓഹരികളില്‍ ഇന്ന് നഷ്ടമുണ്ടായി. എച്ച്ഡിഎഫ്സി (2.66%), ഇന്‍ഡ്യാബുള്‍സ് എച്ച്എസ്ജി (2.26%), ഐസിഐസിഐ ബാങ്ക് (2.14%), ടിസിഎസ് (1.34%), എച്ച്സിഎല്‍ ടെക് (1.22%) എന്നീ കമ്പനികളുടെ ഓഹരികൾ നഷ്ടം നേരിട്ടപ്പോൾ ടാറ്റാ മോട്ടോര്‍സ് (7.81%), കോള്‍ ഇന്ത്യ (6.97%), ഒഎന്‍ജിസി (5.17%), ബിപിസിഎല്‍ (4.74%), യെസ് ബാങ്ക് (4.21%) എന്നീ കമ്പനികളുടെ ഓഹരികൾ നേട്ടമുണ്ടാക്കി.
Also read : യുഎൻഎ സാമ്പത്തിക തട്ടിപ്പിൽ ജാസ്മിൻ ഷായുടെ ഭാര്യയ്ക്കും കുരുക്ക് മുറുകുന്നു
Post Your Comments