തിരുവനന്തപുരം: ശ്രീജിവിന്റെ മരണം കൊലപാതകം തന്നെയെന്ന് സഹോദരന് ശ്രീജിത്ത്. സി.ബി.ഐ അന്വേഷണ റിപ്പോര്‍ട്ടില്‍ ഒത്തുകളി നടന്നിട്ടുണ്ട്. പൊലീസ് കംപ്ലെയിന്റ് അതോറിട്ടി കസ്റ്റഡി മരണമാണെന്ന് കണ്ടെത്തിയ കേസാണ് ഇപ്പോള്‍ സി.ബി.ഐ ആത്മഹത്യ എന്ന് പറയുന്നത്.
കേസ് വര്‍ഷങ്ങളോളം നീട്ടി സര്‍ക്കാരും അന്വേഷണ സംഘവും തന്നെ ചൂഷണം ചെയ്യുകയായിരുന്നു. കേസ് സുപ്രീം കോടതിയ്ക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി, അഡീഷണല്‍ ചീഫ് സെക്രട്ടറി തുടങ്ങിയവര്‍ക്ക് കഴിഞ്ഞ ദിവസം പരാതി നല്‍കിയിട്ടുണ്ട്.
Post Your Comments