ഡല്‍ഹി: ഹിന്ദു ക്ഷേത്രങ്ങളില്‍ നിന്നു ലഭിക്കുന്ന വരുമാനം മറ്റു കാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനെതിരെ കോണ്‍ഗ്രസ് നേതാവായ ശശി തരൂര്‍ എംപി രംഗത്ത്. ഇത്തരത്തിലുള്ള വിനിയോഗം പുനപരിശോധനയ്ക്ക് വിധേയമാക്കണമെന്ന് അദ്ദേഹം പറഞ്ഞു ‘ ദ ഹിന്ദു വേ’ എന്ന പുസ്തകത്തിലാണ് തരൂര്‍ ഇത്തരമൊരു അഭിപ്രായം. ഇന്ത്യന്‍ എക്‌സ്പ്രസ് ലേഖകന്‍ മനോജ് സി.ജിയുമായി നടത്തിയ സംഭാഷണത്തില്‍ ശശി തരൂര്‍ ഇതിന് നല്‍കുന്ന വിശദീകരണം ഇപ്രകാരമാണ്.
‘മതേതരത്വത്തിന്റെ ഇന്ത്യന്‍ രൂപത്തിനു കീഴില്‍, സര്‍ക്കാറിന്റെ സാമ്പത്തിക സഹായങ്ങള്‍ മുസ്‌ലിം വഖഫ് ബോര്‍ഡിനും ബുദ്ധമത സന്യാസി മഠങ്ങള്‍ക്കും ചില ക്രിസ്ത്യന്‍ മത സ്ഥാപനങ്ങള്‍ക്കും വരെ നല്‍കാറുണ്ട്. എന്നാല്‍ ഹിന്ദു ക്ഷേത്രങ്ങള്‍ ഏറ്റെടുക്കാനും, നടത്തിക്കൊണ്ടുപോകാനും വഴിപാടുകളില്‍ നിന്നുള്ള ഫണം ശേഖരിക്കാനും അത് അനുയോജ്യമായ ആവശ്യത്തിന്, ക്ഷേത്ര ഇതര ആവശ്യങ്ങള്‍ക്കുള്‍പ്പെടെ ചിലവഴിക്കാന്‍ സംസ്ഥാന സര്‍ക്കാറുകള്‍ക്ക് അവകാശമുണ്ട്. ഇത് പുനപരിശോധിക്കുന്നത് നന്നായിരിക്കും.’
നമ്മള്‍ എല്ലാമതങ്ങളേയും ഒരുപോലെ പരിഗണിക്കുന്നുവെന്നതുപോലുള്ള വാദം ഉയര്‍ത്താന്‍ എളുപ്പമാണ് എന്നും തരൂര്‍ ചൂണ്ടിക്കാട്ടുന്നു. ഇപ്പോള്‍, രാജ്യത്തില്‍ നിന്നും ന്യൂനപക്ഷങ്ങള്‍ ഉള്‍പ്പെടെ സമൂഹത്തിന്റെ താഴേക്കിടയിലുള്ള സമുദായങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കുന്നുണ്ട് എന്നത് മറ്റൊരു കാര്യമാണ്. എന്നാല്‍ മതങ്ങളെ പല രീതിയിലാണ് പരിഗണിക്കുന്നത്.’
‘ഇത് അതുവരെ അത്തരമൊരു മതബോധം പേറിയിട്ടില്ലാത്തവരില്‍ ആ ബോധം വിതയ്ക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ക്ക് ആയുധമാകും.’ എന്നും തരൂര്‍ പറഞ്ഞു. ‘നമ്മുടെ മതേതരത്വത്തിന്റെ ചില രീതികള്‍, ഇന്ത്യന്‍ നാനാത്വത്തിന്റെയും ബഹുസ്വരതയുടെയും ഇരകള്‍ക്ക് ആയുധമാകുന്നുണ്ട്’ എന്നും തരൂര്‍ ചൂണ്ടിക്കാട്ടി.
Post Your Comments