ഭോപ്പാല്‍ : ബൈക്കിൽ അനധികൃതമായി കടത്താൻ ശ്രമിച്ച നാല് കോടി രൂപ പോലീസ് പിടിച്ചെടുത്തു. ബൈക്കിന് പുറകില്‍ പെട്ടികള്‍ക്കുള്ളില്‍ സീല്‍ ചെയ്ത നിലയിലായിരുന്നു പണം കണ്ടെത്തിയത്. സംഭവവുമായി ബന്ധപെട്ടു മൂന്ന് പേരെ അറസ്റ്റ് ചെയ്തു. പ്രദേശത്തെ സ്വര്‍ണ്ണ വ്യാപാരിയായ മദൂര്‍ അഗര്‍വാൾ മുംബൈയില്‍ നിന്നും സ്വര്‍ണ്ണം വാങ്ങാനായി ഇവര്‍ക്ക് പണം നല്‍കുകയായിരുന്നുവെന്നും കുറച്ച് മാസങ്ങളായി ഇയാള്‍ ഇത്തരത്തില്‍ സ്വര്‍ണ്ണം മുംബൈയില്‍ നിന്നും വാങ്ങാറുണ്ടെന്നും പോലീസ് പറഞ്ഞു. നേരത്തെ തന്നെ ഇതിനെ കുറിച്ച് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലാവുകയായിരുന്നു. ഇവരെ ചോദ്യം ചെയ്ത് വരികയാണ്. കേസ് ഇന്‍കം ടാക്സിന് കൈമാറിയെന്നാണ് റിപ്പോർട്ട്.
Post Your Comments