വാഷിംഗ്ടണ്‍: ലോകത്തിലെ ഏറ്റവും അപകടകാരിയായ രാജ്യമാണ് പാകിസ്ഥാന്‍. ആണവായുധ ശേഷിയും ഭീകരതയുടെ അതിപ്രസരവുമാണ് പാകിസ്ഥാനെ അപകടകാരിയാക്കുന്നതെന്നു അമേരിക്കന്‍ മുന്‍ പ്രതിരോധ സെക്രട്ടറി ജിം മാറ്റിസ്. 2001ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തെ തുടര്‍ന്ന് അഫ്ഗാനിസ്ഥാനിലെ സൈനിക നടപടിക്ക് നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥനായിരുന്ന ജിം മാറ്റിസ് കഴിഞ്ഞ വര്‍ഷം സേവനത്തില്‍ നിന്നും വിരമിച്ചിരുന്നു. തന്റെ സേവന കാലയളവിലെ അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ രചിച്ച കാള്‍ സയിന്‍ കയോസ്: ലേണിംഗ് ടു ലീഡ്’ പുസ്തകത്തിലാണ് പാകിസ്ഥാനെക്കുറിച്ചുള്ള തന്റെ നിരീക്ഷണങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
Also read : അമേരിക്ക വ്യക്തമാക്കി,നാല് കുറ്റവാളികളെ ഭീകരരായി പ്രഖ്യാപിച്ച ഇന്ത്യൻ നടപടിയെ പിന്തുണച്ച് ഡൊണാൾഡ് ട്രംപ്
സ്വയം നശീകരണത്തിനായി രൂപം കൊണ്ട രാജ്യമാണെന്നും ഭാവിയെക്കുറിച്ച് പ്രായോഗിക കാഴ്ചപ്പാടുള്ള നേതാക്കളില്ലാത്തതാണ് പാകിസ്ഥാനിലെ ജനങ്ങളുടെ ഏറ്റവും വലിയ ശാപമെന്നും അദ്ദേഹം തന്റെ പുസ്‍തകത്തിൽ പറയുന്നു. വിശ്വസിക്കാന്‍ കൊള്ളാത്ത രാജ്യമാണ് പാകിസ്ഥാന്‍. അതിനാലാണ് ഒസാമ ബിന്‍ ലാദനെ ജീവനോടെ പിടിക്കാതെ പാകിസ്ഥാനില്‍ വെച്ച് തന്നെ വധിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ പദ്ധതിയിട്ടത്. അഫ്ഗാനിസ്ഥാനിലേക്ക് നാറ്റോ സൈന്യത്തെ വിന്യസിക്കാന്‍ പാകിസ്ഥാന്‍ വഴിയായിരുന്നു ആദ്യം പദ്ധതിയിട്ടിരുന്നത്. അത് അപകടകരമാകുമെന്ന് തിരിച്ചറിഞ്ഞതിനാൽ പാകിസ്ഥാന് നിര്‍ണ്ണായക സ്വാധീനമില്ലാത്ത മേഖലകളിലൂടെ വഴി പുനര്‍നിശ്ചയിക്കുകയായിരുന്നു. പാകിസ്ഥാന്‍ ഭീകരവാദികള്‍ക്കും സൈന്യത്തിനും ഒരേ നഗരത്തില്‍ ആസ്ഥാനം ഉള്ള അപൂര്‍വ്വം രാജ്യങ്ങളിലൊന്നാണെന്നും ഭീകരതയ്ക്ക് എതിരാണെന്ന് പറയുകയും എന്നാല്‍ ഭീകരര്‍ക്ക് വിടുപണി ചെയ്യുകയും ചെയ്യുന്ന പാകിസ്ഥാന്‍ സ്വന്തം നാശം സ്വയം വരുത്തി വെക്കുമെന്നും അദ്ദേഹം തന്റെ പുസ്തകത്തിൽ വ്യക്തമാക്കുന്നു.
Post Your Comments